കുവൈറ്റിൽ കോവിഡ് ഭീതി കുറയുന്നു

  • 23/12/2020



കുവൈറ്റിൽ കോവിഡ് വൈറസ് വ്യാപനം കുറഞ്ഞുവരുന്നതായി ആരോഗ്യ മന്ത്രാലയം വക്താവ് ഡോക്ടർ അബ്ദുൽ സനദ് അറിയിച്ചു. കണക്കുകൾ പ്രകാരം ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുന്നവരുടെ എണ്ണവും, തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നവരുടെ എണ്ണവും, സ്വാബ് പരിശോധന നടത്തുന്നവരുടെ എണ്ണവും കുറഞ്ഞു വരുന്നതായി ആരോഗ്യ മന്ത്രാലയം വക്താവ് വ്യക്തമാക്കി. കോവിഡ് വാർഡുകളിൽ ഒക്യുപെൻസി നിരക്ക് 8 മുതൽ 10 ശതമാനം വരെയാണെന്നും പത്രസമ്മേളനത്തിൽ സനദ് പറഞ്ഞു. രാജ്യത്തെ പലഭാഗത്തും നിരവധിപേർ കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നില്ല. ഇത് കഴിഞ്ഞ കുറച്ച്  ദിവസങ്ങളിൽ വൈറസ് വ്യാപനത്തിന് ഇടയാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ വരും ദിവസങ്ങളിൽ എല്ലാവരും കോവിഡ് പ്രോട്ടോക്കോളുകൾ കർശനമായി പാലിക്കണം. ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രിട്ടൻ പോലുളള യൂറോപ്യൻ രാജ്യങ്ങളിൽ  മ്യൂട്ടേഷൻ സംഭവിച്ച പുതിയ വൈറസിനെ കണ്ടെത്തിയിട്ടുണ്ടെന്നും ഇത് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് അതിവേഗത്തിൽ വ്യാപിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി

Related News