കൊവിഡിനെ പ്രതിരോധിക്കാൻ കുവൈറ്റ്; ആദ്യബാച്ച് വാക്സിൻ രാജ്യത്ത് എത്തി

  • 23/12/2020

 കൊവിഡ് വാക്സിന്റെ ആദ്യ ബാച്ച് കുവൈറ്റിൽ എത്തി.  1,50,000 ഫൈസർ ബയോൺടെക് വാക്സിൻ പ്രതിരോധ  ഡോസുകളാണ് ആദ്യ ബാച്ചിൽ  രാജ്യത്ത് എത്തിച്ചത്. ബെൽജിയത്തിൽ നിന്നുള്ള എമിറേറ്റ്സ് എയർലൈൻസിൽ  ആണ് ഇന്ന് പുലർച്ചെ വാക്സിൻ രാജ്യത്ത് എത്തിച്ചത്.  ആദ്യഘട്ടത്തിൽ  7,5000 പേർക്ക് പ്രയോജനപ്പെടുന്ന വാക്സിനേഷൻ പ്രക്രിയ ഈ ആഴ്ച അവസാനം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. കുവൈറ്റിൽ എത്തിച്ചേർന്ന വാക്സിൻ ഷിപ്പിംഗ് മിശ്രെഫ് ഫെയർ ഗ്രൗണ്ടിലേക്ക് മാറ്റിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു. ആരോ​ഗ്യപ്രവർത്തകരടക്കം പ്രത്യേക വിഭാ​ഗങ്ങളിൽ പെട്ടവർക്കാണ് ആദ്യ ഘട്ടത്തിൽ വാക്സിൻ നൽകുക.  ആരോഗ്യ മന്ത്രാലയം വാക്സിൻ അടിയന്തിരമായി ഉപയോഗിക്കുന്നതിന് നേരത്തെ അംഗീകാരം നൽകിയിരുന്നു.  പ്രതിരോധ കുത്തിവയ്പ്പുകൾ സ്വീകരിക്കാൻ അപ്പോയിന്റ്മെൻറുകൾ ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്നവർക്കായി ഓൺലൈൻ സംവിധാനം ആരംഭിച്ചതിനുശേഷം  ആയിരക്കണക്കിന് ആളുകൾ രജിസ്ട്രേഷൻ ചെയ്തതായി  ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. 

Related News