കുവൈറ്റിൽ എത്തിച്ചേർന്ന വാക്സിൻ വിതരണം ഈ ആഴ്ച അവസാനത്തോടെ; ആവശ്യമുളളവർക്ക് രജിസ്റ്റർ ചെയ്യാം; വാക്സിൻ എല്ലാവർക്കും ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി

  • 23/12/2020





 കുവൈറ്റിൽ  കൊവിഡ് പ്രതിരോധ വാക്സിൻ എത്തിച്ചേർന്നതിന് പിന്നാലെ പ്രതികരണവുമായി ആരോഗ്യമന്ത്രി ഡോക്ടർ ബേസിൽ അൽ സബ. നിലവിൽ എത്തിച്ചേർന്ന ഫൈസർ ബയോൺടെക് വാക്സിൻ ഈ ആഴ്ച അവസാനത്തോടെ വിതരണം ചെയ്യുമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു.  1,50,000 ഫൈസർ ബയോൺടെക് വാക്സിൻ പ്രതിരോധ  ഡോസുകളാണ് ആദ്യ ബാച്ചിൽ  രാജ്യത്ത് എത്തിച്ചേർന്നിട്ടുളളത്.   ആദ്യഘട്ടത്തിൽ  7,5000 പേർക്ക് വാക്സിൻ പ്രയോജനപ്പെടും.  കോവിഡ് മുന്നണിപ്പോരാളികൾക്കും, 60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും,  വിട്ടുമാറാത്ത രോഗങ്ങൾ ഉള്ളവർക്കും,  പ്രത്യേക വിഭാഗങ്ങളിൽപ്പെടുന്ന മറ്റുള്ളവർക്കുമായിരിക്കും ആദ്യഘട്ടത്തിൽ വാക്സിൻ വിതരണം ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.. പ്രീ രജിസ്ട്രേഷൻ വെബ്സൈറ്റിൽ വാക്സിൻ സ്വീകരിക്കാൻ തയ്യാറായവരുടെ എണ്ണം 73,700 ആയിട്ടുണ്ടെന്നും, നിലവിൽ വാക്സിൻ സ്വീകരിക്കാനുള്ള ആളുകളുടെ സന്നദ്ധത വർധിച്ചുവരികയാണെന്നും മന്ത്രി വ്യക്തമാക്കി. ഇനിയും കൂടുതൽ വാക്സിൻ ഡോസുകൾ രാജ്യത്തേക്ക് എത്തിക്കുമെന്നും എല്ലാവർക്കും വാക്സിൻ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.  രാജ്യത്തുളള പ്രവാസികൾ ഉൾപ്പെടെ എല്ലാവർക്കും യാതൊരു ഫീസും ഈടാക്കാതെ  വാക്സിൻ വിതരണം ചെയ്യുമെന്ന് നേരത്തെ അധികൃതർ അറിയിച്ചിരുന്നു. വാക്സിൻ വിതരണം ചെയ്യുന്നതിനായി മിഷ്‌റഫിലെ വാക്‌സിൻ കേന്ദ്രം പൂർണ്ണമായും സജ്ജമായതായി കേന്ദ്രം സന്ദർശിച്ച ആരോഗ്യമന്ത്രി അറിയിച്ചു.  

നിലവിൽ കൊവിഡ് വാക്സിൻ സ്വീകരിക്കാൻ തയ്യാറായവർക്ക് 
എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം. 


അതേസമയം,  ആകെ  ഒരു ദശലക്ഷം ഡോസ് ഫൈസർ വാക്സിനും, ഒരു ദശലക്ഷം 700,000 ഡോസ് മോഡേണ വാക്സിനും, 3 ദശലക്ഷം ഡോസ് "ഓക്സ്ഫോർഡ്-അസ്ട്രസെനെക" വാക്സിനും     കുവൈത്തിൽ എത്തുമെന്നാണ് റിപ്പോർട്ട് .രാജ്യത്ത് താമസിക്കുന്ന 2.8 ദശലക്ഷം ആളുകൾക്ക് ഇറക്കുമതി ചെയ്യുന്ന  5.7 ദശലക്ഷം ഡോസ് കൊവിഡ് വാക്സിനുകൾ മതിയാകുമെന്നാണ് അധികൃതർ വിലയിരുത്തുന്നത്.
Ep54yYNWMAAjMGU.jpeg

Related News