കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം അടച്ചു പൂട്ടിയ നടപടി; അയ്യായിരത്തോളം ഹോട്ടലുകൾ റിസർവേഷൻ ഒഴിവാക്കി

  • 23/12/2020



കുവൈറ്റ്‌ സിറ്റി : നിരവധി ഹോട്ടലുകളും ടൂർസ് ആൻഡ് ട്രാവൽസ് ഓഫീസുകളും പ്രതിസന്ധിയിൽ. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനം താൽക്കാലികമായി നിർത്തി വെച്ചതോടെയാണ് നിരവധി ഹോട്ടലുകളും ടൂർസ് ആൻഡ് ട്രാവൽസ് ഓഫീസുകളും പ്രതിസന്ധിയിലായത്. പല പ്രവാസികളും 14 ദിവസത്തെ  ക്വാറന്റൈൻ  കഴിയാൻ കുവൈറ്റിലേക്ക് എത്തിച്ചേരുന്നതിന്  മുമ്പ് ട്രാൻസിറ്റ് രാജ്യങ്ങളിലെ ഹോട്ടലുകളിൽ മുൻകൂട്ടി റൂം ബുക്ക് ചെയ്തിരുന്നു. എന്നാൽ അന്താരാഷ്ട്ര വിമാന സർവീസ്  ജനുവരി 1 വരെ നിർത്തി വെച്ചതോടെ ഹോട്ടലുകൾക്കിടയിലും ബുക്ക് ചെയ്ത് പ്രവാസികൾക്കിടയിലും കൂടുതൽ ആശങ്ക സൃഷ്ടിച്ചു. ഇതിൽ റിസർവേഷൻ ചെയ്ത ആളുകൾക്ക് അവരുടെ പണം തിരികെ ലഭിക്കില്ലെന്നാണ് റിപ്പോർട്ട്. പ്രത്യേകിച്ചും ഹോളിഡേയ്സ് സീസണുകളിലും ന്യൂ- ഇയർ സമയങ്ങളിലും  റീഫണ്ട് നൽകുന്നില്ലെന്ന് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം ഏകദേശം അയ്യായിരത്തിൽപ്പരം  ഹോട്ടലുകളിൽ  റിസർവേഷൻ ചെയ്തിട്ടുണ്ട്. ഈ റിസർവേഷനുകൾ ക്യാൻസൽ ചെയ്യുമെന്നും അധികൃതർ അറിയിച്ചു എന്നാൽ ഇവരുടെ പണം തിരികെ റീഫണ്ട് ചെയ്യാൻ സാധിക്കില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നിരവധി പേരാണ് പണം റീഫണ്ട് നൽകണമെന്നാവശ്യപ്പെട്ട് റിക്വസ്റ്റ് നൽകിയിട്ടുള്ളതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Related News