ലൈംഗിക ശേഷി ഇല്ലായ്മ മറച്ച്‌വെച്ച് വിവാഹം; പരാതി നല്‍കിയ ഭാര്യക്കെതിരെ കുടുംബത്തിന്റെ അതിക്രമം

  • 23/12/2020

ലൈംഗിക ശേഷി ഇല്ലായ്മ മറച്ച് വെച്ച് വിവാഹം കഴിച്ച ഭര്‍ത്താവിനെ പരാതിയുമായി യുവതി രംഗത്ത്. ഗുജറാത്തിലാണ് സംഭവം നടന്നത്. ഭര്‍ത്താവും ഭര്‍ത്താവിന്റെ വീട്ടുകാരും ഇക്കാര്യം മറച്ച് വിവാഹം നടത്തിയതായാണ് യുവതിയുടെ പരാതി. ഇക്കാര്യം ചോദ്യം ചെയ്തപ്പോള്‍ ഭര്‍ത്താവിന്റെ വീട്ടുകാര്‍ തന്നെ ഉപദ്രവിച്ചതായും യുവതി ആരോപിക്കുന്നു. 

2018 ലായിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്. എന്നാല്‍ വിവാഹത്തിന് ശേഷം ഭര്‍ത്താവ് നിരന്തരം തന്നെ അവഗണിക്കുകയായിരുന്നു. പിന്നീട് ഇതിന്റെ കാരണം മനസിലാക്കിയ യുവതി ഇതിനെ ചോദ്യം ചെയ്തു. കുട്ടിക്കാലത്ത് അപകടം നടന്നതായും അപകടത്തില്‍ സ്വകാര്യഭാഗത്ത് പരുക്ക് പറ്റി എന്നുമാണ് ഇതുമായി ബന്ധപ്പെട്ട് ചോദിച്ചപ്പോള്‍ ഭര്‍ത്താവ് പറഞ്ഞതെന്ന് യുവതി പറയുന്നു. ഇക്കാര്യം മറച്ച് വെച്ച് വിവാഹം കഴിച്ച് ചോദ്യം ചെയ്ത തന്നെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ തന്നെ മര്‍ദ്ദിച്ചു എന്നുമാണ് യുവതി പറയുന്നു.

Related News