ബ്രിട്ടനില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തിയ കൂടുതല്‍ യാത്രക്കാര്‍ക്ക് കൊവിഡ്

  • 23/12/2020

ബ്രിട്ടനില്‍ നിന്ന് ദില്ലി വിമാനത്താവളത്തിലേക്ക് എത്തിയ കൂടുതല്‍ യാത്രക്കാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ആറ് യാത്രക്കാര്‍ക്ക് കൂടിയാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ബ്രിട്ടിനില്‍ എത്തി കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 26 ആയി. ബ്രിട്ടനില്‍ ജനിക മാറ്റം കണ്ടെത്തിയ കൊവിഡ് വൈറസുകളെ കണ്ടെത്തിയ സാഹചര്യത്തില്‍ ഏറെ ആശങ്ക ഉണ്ടാക്കുന്നതാണ് ഈ കണക്ക്. 

ബ്രിട്ടനില്‍ നിന്നും എത്തിയ വിമാന ജീവനക്കാര്‍ ഉള്‍പ്പടെയുള്ളവര്‍ക്കായിരുന്നു നേരത്തെ കൊവിഡ് സ്ഥരീകരിച്ചത്. ജനികമാറ്റം സംഭവിച്ച വൈറസാണോ ബാധിച്ചത് എന്ന് അറിയാന്‍ ഇവരുടെ സാമ്പിളുകള്‍ പൂനൈ വൈറോളജി ലാബില്‍ അയച്ച് പരിശോധന നടത്തും.


Related News