വായ്പ അടയ്ക്കുന്നതിനുള്ള കാലാവധി നീട്ടി നല്‍കണം; ആവശ്യം ഉന്നയിച്ച് എം.പിമാർ

  • 13/10/2020

കുവൈറ്റ് സിറ്റി;  കൊവിഡ് വ്യാപനം സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചതിനെ തുടർന്ന് പൗരന്മാര്‍ക്ക് വായ്പ അടയ്ക്കുന്നതിനുള്ള കാലാവധി നീട്ടി നല്‍കണമെന്ന് എംപി സഅദൗന്‍ ഹമദ്.   കാലാവധി ആറു മാസത്തേക്ക് കൂടി നീട്ടിനൽകണമെന്ന്   എം.പി  സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കൊവിഡ് പ്രതിസന്ധയുടെ പശ്ചാത്തലത്തിൽ വായ്പ അടയ്ക്കുന്നതിനുള്ള കാലാവധി  നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് നേരത്തെ മൂന്ന് എംപിമാര്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാൽ   ഇതുവരെ സര്‍ക്കാര്‍ ഉചിതമായ തീരുമാനം എടുത്തിട്ടില്ലെന്നും  എംപി വ്യക്തമാക്കി.

കൊവിഡ് പ്രതിസന്ധി ബിസിനസുകളെ മാത്രമല്ല വ്യക്തികളെയും കുടുംബങ്ങളെയും സാരമായി ബാധിച്ചെന്നും അതുകൊണ്ട് വായ്പ അടയ്ക്കാനുള്ള സമയപരിധി നീട്ടി നല്‍കണമെന്നും എംപി ഒസാമ അല്‍ ഷഹീന്‍ പറഞ്ഞു. നേരത്തെ ഒക്ടോബർ മാസം മുതല്‍ ബാങ്കുകൾ വായ്പ തിരിച്ചടവ് ഈടാക്കുമെന്ന് ബാങ്കിംഗ് അസോസിയേഷന്‍ അറിയിച്ചിരുന്നു. നേരത്തെ എല്ലാ  ഉപഭോക്താക്കൾക്കും വായ്പാ തിരിച്ചടവിനു ആറുമാസത്തെ സാവകാശം അനുവദിച്ചിരുന്ന പശ്ചാത്തലത്തിലാണ് ബാങ്കിംഗ് അസോസിയേഷന്‍ ഇക്കാര്യം അറിയിച്ചിരുന്നത്. 

വായ്പാ കാലാവധി നീട്ടുവാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ  നിരവധി വാര്‍ത്തകള്‍ വന്നിരുന്നു.  സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത് അത്തരമൊരു നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്നും ഈ മാസം മുതല്‍ ലോണ്‍ തിരിച്ചടവ് ആരംഭിക്കുമെന്നും കുവൈത്ത് ബാങ്കിംഗ് അസോസിയേഷൻ അറിയിച്ചത്.  കഴിഞ്ഞ ആറ് മാസം ഇളവ് നല്‍കിയത് മൂലം ബാങ്കുകള്‍ക്ക് 750 ദശലക്ഷം ദിനാറിന്‍റെ നഷ്ടം ഉണ്ടായതാണ് കണക്കാക്കപ്പെടുന്നത്. ഇളവുകള്‍ വീണ്ടും ദീര്‍ഘിപ്പിക്കുന്നത് ബാങ്കുകളുടെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുമെന്നും അധിക കമ്മി വഹിക്കാൻ ഇപ്പോയത്തെ സാഹചര്യത്തില്‍ ബാങ്കുകള്‍ക്ക്  കഴിയില്ലെന്നും അസോസിയേഷൻ പറഞ്ഞിരുന്നു. 

Related News