കുവൈറ്റിൽ വിമാനത്താവളം ഭാ​ഗികമായി തുറക്കില്ലെന്ന് അധികൃതർ

  • 23/12/2020



 കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം ഭാഗികമായോ പൂർണ്ണമായോ തുറക്കാനുള്ള പദ്ധതിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ നിഷേധിച്ച്  കുവൈറ്റ് ഭരണകൂടത്തിന്റെ വക്താവ് താരിക് അൽ മുസ്രിം. “വിമാനത്താവളം ഭാഗികമായോ പൂർണ്ണമായോ തുറക്കില്ല,  തീരുമാനം ഇപ്പോഴും പ്രാബല്യത്തിൽ ഉണ്ട്, ജനുവരി 1 വെള്ളിയാഴ്ച അവസാനം വരെ ഇത് സാധുതയുള്ളതാണ്, ഇക്കാര്യം കൂടുതൽ വിവരങ്ങളുടെ അടിസ്ഥാനത്തിൽ  അവലോകനം ചെയ്യപ്പെടും”, അദ്ദേഹം  ട്വീറ്റ് ചെയ്തു. ബ്രിട്ടനിൽ കണ്ടെത്തിയ ജനിതമാറ്റമുളള വൈറസ് യൂറോപ്യൻ രാജ്യങ്ങളിൽ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം അടക്കാനും, എല്ലാ വിമാന സർവ്വീസുകളും താൽക്കാലികമായി നിർത്തിവയ്ക്കാനും   അധികൃതർ തീരുമാനിച്ചത്. 

Related News