കുവൈറ്റ് ശൈത്യത്തിലേക്ക് ; ഈ ആഴ്ചയിൽ താപനില 4 ഡി​ഗ്രി സെൽഷ്യസ് വരെ ആകാൻ സാധ്യത

  • 23/12/2020


കുവൈറ്റ് സിറ്റി : കുവൈറ്റ് ശൈത്യത്തിലേക്ക് , ഈയാഴ്ച്ചയോടെ കുവൈറ്റിൽ തണുപ്പ് കൂടുമെന്ന് കാലാവസ്ഥ നിരീക്ഷണ  അധികൃതർ അറിയിച്ചു.  ഈ ആഴ്ചയിൽ  താപനില 14 ഡി​ഗ്രി സെൽഷ്യസ് വരെ ആകാൻ സാധ്യതയുണ്ടെന്നും, മരുഭൂമിയിൽ  താപനില 4 ഡി​ഗ്രി സെൽഷ്യസ് വരെ ആകാനും സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കുന്നു. 18 ഡി​ഗ്രി സെൽഷ്യസാണ് കുവൈറ്റിൽ ഇന്നത്തെ താപനില.

Related News