പുതിയ കോവിഡ് വൈറസ് വ്യാപനത്തിനെതിരെ എല്ലാ പ്രവാസികളും മുൻ കരുതലെടുക്കണമെന്ന് കുവൈറ്റിലെ ഇന്ത്യൻ അംബാസിഡർ

  • 23/12/2020



ബ്രിട്ടൻ പോലുള്ള യൂറോപ്യൻ രാജ്യങ്ങളിൽ പുതിയ ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ആശങ്ക അറിയിച്ച് കുവൈറ്റിലെ ഇന്ത്യൻ അംബാസിഡർ സിബി ജോർജ്. പുതിയ കൊവിഡ് വൈറസ് വ്യാപനത്തെ കുറിച്ച്  നാം എല്ലാവരും വളരെ ശ്രദ്ധിക്കേണ്ടതുണ്ടെന്നും, കുവൈറ്റ്   ഭരണകൂടത്തിന്റെ നിർദ്ദേശപ്രകാരം എല്ലാ മുൻകരുതലുകളും  മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കുകയും ചെയ്യണമെന്ന് അംബാസിഡർ നിർദ്ദേശിച്ചു. ഓപ്പൺ ഹൗസിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.     എംബസി ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കാൻ  പദ്ധതിയിട്ടിരുന്ന ചില പ്രധാനപ്പെട്ട   ഇവന്റുകൾ  റദ്ദാക്കിയിട്ടുണ്ട്.  ലണ്ടനിലും യുകെയിലും അതിവേഗം  വൈറസിന്റെ പുതിയ വകഭേദം വർദ്ധിച്ച പശ്ചാത്തലത്തിൽ  കുവൈറ്റ് ഉൾപ്പെടെയുള്ള ലോകമെമ്പാടുമുള്ള വിമാനത്താവളങ്ങൾ അടച്ചുപൂട്ടുന്നതുൾപ്പെടെയുള്ള യാത്രാ നിയന്ത്രണങ്ങൾക്ക് കാരണമായി. ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്നവരും ഇടനില രാജ്യങ്ങളിൽ നിന്ന് യാത്ര ചെയ്യുന്നവരുമടക്കം പലരേയും ഇത് ബാധിച്ചെന്ന് അദ്ദേഹം വ്യക്തമാക്കി. 

നിലിവലെ സാഹചര്യത്തിൽ എംബസിയിൽ കോൺസുലർ സേവനം തടസ്സമില്ലാതെ തുടരുന്നതിനാണ് ആദ്യ മുൻ‌ഗണന നൽകുന്നത്. എംബസിയിലോ പാസ്‌പോർട്ട് ഓഫീസുകളിലോ കോൺസുലർ സേവനം അവസാനിപ്പിക്കില്ലെന്നും,  എംബസിയിലേക്ക് പ്രവേശിക്കുന്ന എല്ലാവരും കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്നും അംബാസിഡർ നിർദ്ദേശിച്ചു. കോൺസുലർ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് എല്ലാവർക്കും തന്റെ സഹപ്രവർത്തകനായ  അമിതാഭ് രഞ്ജനുമായി ബന്ധപ്പെടാം, അല്ലെങ്കിൽ എംബസിയിലേക്ക് ഒരു ഇമെയിൽ അയയ്ക്കാമെന്നും ഉടനടി പ്രതികരണം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം,  വിവിധ മേഖലകളിൽ കുവൈത്തുമായുള്ള ഇന്ത്യയുടെ പങ്കാളിത്തം ഉയർത്തുന്നതിനുള്ള വഴികളും മാർഗങ്ങളും ചർച്ച ചെയ്യുന്നുണ്ട്.  പ്രവാസികളുമായി ബന്ധപ്പെട്ടുളള പ്രശ്നങ്ങളും കുവൈറ്റ് ഭരണകൂട അധികാരികളോട് ചർച്ച ചെയ്യാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Related News