കുവൈറ്റിൽ കൊവിഡ് വാക്സിൻ വിതരണം ഇന്ന് മുതൽ; വാക്സിനേഷൻ കേന്ദ്രങ്ങൾ സജ്ജം

  • 23/12/2020



 കുവൈറ്റിൽ  കൊവിഡ് പ്രതിരോധ വാക്സിൻ ഇന്ന് മുതൽ വിതരണം ചെയ്യും. ഏകദേശം 6 വാക്സിനേഷൻ കേന്ദ്രങ്ങൾ കുവൈറ്റിൽ സജ്ജീകരിച്ചിട്ടുണ്ട്. കുവൈത്ത് ഇന്റർനാഷണൽ ഫെയർ ഗ്രൗണ്ട്, അൽ അഹമ്മദി ,  അൽ ജഹ്റ എന്നീ ഗവർണറേറ്റുകളിലാണ് വാക്സിനേഷൻ കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുളളത്. രാജ്യത്ത് എല്ലാവർക്കും വാക്സിൻ ലഭ്യമാക്കുമെന്ന് പൊതുജനാരോഗ്യ ഡയറക്ടർ ഡോ. ഫഹദ് അൽ കിംലാസ് അറിയിച്ചു. നിലവിൽ   1,50,000 ഫൈസർ ബയോൺടെക് വാക്സിൻ പ്രതിരോധ  ഡോസുകളാണ് ആദ്യ ബാച്ചിൽ  രാജ്യത്ത് എത്തിച്ചേർന്നിട്ടുളളത്.   ആദ്യഘട്ടത്തിൽ  7,5000 പേർക്കാണ് വാക്സിൻ വിതരണം ചെയ്യുന്നത്.  കൊവിഡ് മുന്നണിപ്പോരാളികൾക്കും, 60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും,  വിട്ടുമാറാത്ത രോഗങ്ങൾ ഉള്ളവർക്കും,  പ്രത്യേക വിഭാഗങ്ങളിൽപ്പെടുന്ന മറ്റുള്ളവർക്കുമായിരിക്കും ആദ്യഘട്ടത്തിൽ വാക്സിൻ വിതരണം ചെയ്യുന്നത്.

Related News