ഇടനില രാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസികളുമായി 3 എമർജൻസി വിമാനങ്ങൾ കുവൈറ്റിൽ എത്തി

  • 23/12/2020



കുവൈറ്റ് സിറ്റി;  ദുബായ് ഉൾപ്പെടെയുള്ള ഇടനില രാജ്യങ്ങളിൽ കുടുങ്ങിയ സ്വദേശികളെയും വിദേശികളെയും  കുവൈറ്റിൽ എത്തിച്ചതായി ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. ബ്രിട്ടനിൽ ജനിതക മാറ്റം സംഭവിച്ച പുതിയ വൈറസ് കണ്ടെത്തിയതിന് പിന്നാലെ വ്യോമായന, കര അതിർത്തികൾ കുവൈറ്റ് അടച്ചിരുന്നു. എല്ലാ അന്താരാഷ്ട്ര വിമാന സർവീസുകളും താൽക്കാലിക വിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ സ്വദേശികളെയും വിദേശികളുമാണ്   ദുബായ്, ദോഹ, അബുദാബി, ബൈറൂത്ത് തുടങ്ങിയ ഇടനില രാജ്യങ്ങളിൽ കുടുങ്ങി കിടന്നിരുന്നത്. ഇവരെ മൂന്ന് എമർജൻസി വിമാനങ്ങളിലായിട്ടാണ് ഇന്നലെ കുവൈത്തിൽ എത്തിച്ചത്. ഇന്നലെ അർദ്ധരാത്രി വരെയായിരുന്നു ഇവർക്ക്  രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവാദം ഉണ്ടായിരുന്നത്. 14 ദിവസത്തെ ക്വാറന്റൈൻ കാലയളവ് പൂർത്തിയാക്കിയ സാധുത റെസിഡൻസ് ഉള്ള പ്രവാസികളെയും സ്വദേശികളെയുമാണ്  രാജ്യത്തേക്ക് തിരിച്ചെത്തിച്ചത്. അതേസമയം കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം ഉടനെ തുറക്കാനുള്ള പദ്ധതികന്നുമില്ലെന്ന് ഡിജിസിഎ വ്യക്തമാക്കി.

Related News