കുവൈറ്റിൽ സിറിയന്‍ കുട്ടിയെ പീഡിപ്പിച്ചു; പ്രവാസി അറസ്റ്റിൽ

  • 23/12/2020




കുവൈറ്റ് സിറ്റി;   സിറിയന്‍ ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിരയാക്കിയ സംഭവത്തിൽ  ഈജിപ്തുകാരൻ അറസ്റ്റിൽ.  ജലീബ് അല്‍ ഷുയൂഖ് പൊലീസാണ് പ്രതിയെ  അറസ്റ്റ് ചെയ്തത്. ബന്ധുവീട്ടില്‍ നിന്ന് സ്വന്തം വീട്ടിലേക്ക് പോകുന്നതിനിടെയാണ് സംഭവം നടന്നത്. പീഡനത്തിനിരയായ ആൺകുട്ടിയുടെ കസിൻ നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് നടപടി എടുത്തത്. പക്ഷികളെ കാണിച്ചു തരാമെന്ന് പറഞ്ഞ്  പ്രതി കുട്ടിയെ തന്റെ വീട്ടിലേക്ക് കൊണ്ടു പോവുകയും അവിടെ വെച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്യുകയായിരുന്നു.അറസ്റ്റിലായ പ്രതി ഒരു ഭക്ഷ്യ കമ്പനിയിൽ ജോലി ചെയ്യുന്നയാളാണ് . ഇയാൾക്കെതിരെ ലൈംഗികാതിക്രമത്തിനും, തട്ടിക്കൊണ്ടുപോകലിനും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിയമ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. 

Related News