കുവൈറ്റിൽ ഗാർഹിക തൊഴിലാളിക്കെതിരെ പ്രവാസിയുടെ പീഡനശ്രമം; പ്രതി അറസ്റ്റിൽ

  • 24/12/2020



 കുവൈറ്റ് സിറ്റി: ഫിലിപ്പിനോ ഗാർഹിക തൊഴിലാളിയെ ബലാൽസംഗം ചെയ്യാൻ ശ്രമിച്ചതിന് ബംഗ്ലാദേശുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. സുറയിയിലാണ് സംഭവം നടന്നത്. ഒരു സ്വദേശിയുടെ വീട്ടിൽ ജോലി ചെയ്തിരുന്ന ബംഗ്ലാദേശുകാരൻ വീട്ടുജോലിക്കാരിയുടെ  മുറിയിലേക്ക് പ്രവേശിക്കുകയും അവരെ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. ഗാർഹിക തൊഴിലാളി സഹായത്തിനായി നിലവിളിച്ചെന്നും ആരോപിക്കുന്നു. ഇതിനുപിന്നാലെ സ്പോൺസർ പോലീസിനെ വിളിക്കുകയും പ്രതിയെ പൊലീസ് വന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തു.  പ്രതിയെ ചോദ്യം ചെയ്യാൻ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയിട്ടുണ്ട്.

Related News