കുവൈത്ത് പ്രധാനമന്ത്രി ഹിസ് ഹൈനസ് ഷെയ്ഖ് സബ അൽ ഖാലിദ് കോവിഡ് വാക്‌സിൻ സ്വീകരിച്ചു.

  • 24/12/2020

കുവൈറ്റ് സിറ്റി : കുവൈത്തിൽ  കൊറോണ വൈറസിനെതിരായ പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചു. കുവൈറ്റ് ഫെയർ ഗ്രൗണ്ടിൽ നടന്ന ദേശീയ കോവിഡ് വാക്‌സിൻ  കാമ്പെയ്ൻ  പ്രധാനമന്ത്രി ഷെയ്ഖ് സബ അൽ ഖാലിദ്  ഉദ്ഘടനം ചെയ്തു , ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ. ബേസിൽ അൽ സബ, ഉപപ്രധാനമന്ത്രിയും ക്യാബിനറ്റ് സഹമന്ത്രിയും കൊറോണ എമർജൻസി മന്ത്രാലയ സമിതി ചെയർമാനുമായ അനസ് സാലിഹ്,  ആരോഗ്യ മന്ത്രാലയ വക്താവ് അബ്ദുല്ല അൽ സനദ്, കുവൈറ്റ് റെഡ് ക്രസന്റ് സൊസൈറ്റി പ്രസിഡന്റ് ഹിലാൽ അൽ- സായർ തുടങ്ങിയവർ ചടങ്ങിൽ  പങ്കെടുത്തു. പ്രധാനമന്ത്രി ഹിസ് ഹൈനസ് ഷെയ്ഖ് സബ അൽ ഖാലിദ്,  കുവൈറ്റ് റെഡ് ക്രസന്റ് സൊസൈറ്റി പ്രസിഡന്റ് ഹിലാൽ അൽ- സായർ എന്നിവർ തുടക്കത്തിൽ വാക്‌സിൻ സ്വീകരിച്ചു. 

ഫൈസർ വാക്സിൻ സുരക്ഷിതവും അന്താരാഷ്ട്ര അധികാരികളുടെ അംഗീകാരവും നേടിയതാണെന്ന്  ഫെയർ ഗ്രൗണ്ടിലെ വാക്സിനേഷൻ സെന്ററിലെത്തിയ ശേഷം നടത്തിയ പ്രസംഗത്തിൽ ഷെയ്ഖ് സബ അൽ ഖാലിദ് പറഞ്ഞു.  കുവൈത്തിൽ നിന്നും ലോകത്തിൽ നിന്നും പകർച്ചവ്യാധി എത്രയും വേഗം നീക്കംചെയ്യാൻ സർവശക്തനായ ദൈവം സഹായിക്കട്ടെ എന്നും , ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ  പാലിക്കാൻ എല്ലാവരോടും ആഹ്വാനം ചെയ്യുന്നതായും  , അങ്ങനെ എല്ലാവർക്കും സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ കഴിയട്ടെ എന്നും അദ്ദേഹം ക്യാമ്പയിൻ ഉദ്ഘടനത്തിൽ പറഞ്ഞു. 

വാക്സിന് രജിസ്റ്റർ ചെയ്ത് ആളുകളിൽ നിന്ന് മുൻഗണന വിഭാഗങ്ങളെ തെരഞ്ഞെടുത്ത് വാക്സിൻ വിതരണം ചെയ്യും. കോവിഡ് മുന്നണിപ്പോരാളികൾ, 60 വയസ്സിന് മുകളിലുള്ളവർ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെടുന്ന വിഭാഗങ്ങൾക്കായിരിക്കും ആദ്യഘട്ടത്തിൽ മുൻഗണന നൽകുക.


WhatsAppImage2020-12-24at102052AM_414270_highres.jpeg

Related News