കൊറോണ വൈറസിന്റെ പുതിയ വകഭേദം കുവൈത്തിൽ കണ്ടെത്തിയിട്ടില്ല; കുവൈറ്റ് ആരോഗ്യമന്ത്രി.

  • 24/12/2020


കുവൈറ്റ് സിറ്റി : കുവൈറ്റിൽ  ഇതുവരെ ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് കണ്ടെത്തിയിട്ടില്ലെന്ന് കുവൈറ്റ് ആരോഗ്യമന്ത്രി ഡോ. ബേസിൽ അൽ സബ സ്ഥിരീകരിച്ചു. കൊറോണ വൈറസിനെതിരായ പ്രതിരോധ കുത്തിവയ്പ്പ് പ്രചാരണത്തിന് ശേഷം ഷെയ്ഖ് ബേസിൽ അൽ സബ മാധ്യമപ്രവർത്തകരോട് നടത്തിയ പ്രസ്താവനയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 

കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങളെക്കുറിച്ച്‌  മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത വാർത്തയല്ലാതെ  വൈറസ് അല്ലെങ്കിൽ അതിന്റെ ജീൻ മാറ്റങ്ങളെക്കുറിച്ചുള്ള വിവരങ്ങളും സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും  അന്താരാഷ്ട്ര ആരോഗ്യ സംഘടനകളിൽനിന്നുള്ള  അധികാരികളിൽ നിന്ന് ഔദ്യോഗിക റിപ്പോർട്ട് ലഭിച്ചില്ലെന്ന് ഷെയ്ഖ് ബേസിൽ അൽ സബ പറഞ്ഞു, ലഭിച്ചതിനുശേഷം വേണ്ട നടപടികക്കും മുൻകരുതലുകളും  സ്വീകരിക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു. 


Related News