കുവൈറ്റിൽ ഐഎസ് ഐഎസ് ബന്ധമുള്ള കുട്ടികൾ പിടിയിൽ; ബന്ധംസ്ഥാപിച്ചത് ഗെയിമിലൂടെ

  • 24/12/2020


 ഓൺലൈൻ ഗെയിമി ലൂടെ ഭീകരസംഘടനയായ ഐഎസ് ഐഎസു മായി ബന്ധം സ്ഥാപിച്ച സ്വദേശി  കുട്ടികൾ അറസ്റ്റിൽ. ആറ് കുട്ടികളെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. ഇവർ ഐഎസ് ഐഎസിന്റെ  തീവ്ര ആശയങ്ങൾ സ്വീകരിക്കുകയും വീടുകളിൽ ഐഎസ്ഐഎസ് പതാക വരച്ചിരുന്നുവെന്നും  അധികൃതർ വ്യക്തമാക്കുന്നു. ഇവരുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ നിരവധി ആയുധങ്ങളും ഐഎസ് ഐഎസുമായി   ബന്ധം സ്ഥാപിക്കുന്ന നിരവധി രേഖകളും കണ്ടെത്തിയതായും സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. അഹമ്മദ് ഏരിയയിലെ ഒരു വീട്ടിൽ നിന്നാണ് പ്രധാനപ്രതിയെന്ന് കരുതുന്ന ഒരു കുട്ടിയെ സുരക്ഷ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. ഈ കുട്ടിയാണ് ആദ്യമായി ഐഎസ് ഐഎസ് വലയിൽ അകപ്പെടുന്നത്. ഓൺലൈൻ ഗെയിം ലൂടെയാണ് ഐഎസ്ഐഎസ് ഭീകരവാദികളുമായി പ്രതി ആശയവിനിമയം നടത്തിയിരുന്നത്. തുടർന്ന് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത്  കുട്ടിയോട് ഐഎസ് ഐഎസുമായി  ബന്ധം സ്ഥാപിക്കുകയും മറ്റുള്ള കുട്ടികളെ ഈ തീവ്ര ആശയത്തിലേക്ക് കൊണ്ടുവരണമെന്ന് നിർദ്ദേശിക്കുകയും ചെയ്തതായി സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. തുടർന്ന് നിരവധി കുട്ടികളുമായി മുഖ്യപ്രതിയെന്ന് കരുതുന്ന കുട്ടി  ഐ എസ് എസുമായി ബന്ധം സ്ഥാപിക്കാൻ  കുട്ടികളോട് നിർദ്ദേശിക്കുകയും തുടർന്ന് നിരവധി മറ്റ് നിരവധി കുട്ടികളും ഐഎസ്ഐഎസ് ബന്ധത്തിൽ അകപ്പെട്ടിട്ടുണ്ടെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. സംഭവത്തിൽ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ഇനിയും കൂടുതൽ കുട്ടികൾ ഇതുപോലെ ഐഎസ് ഐഎസ് ബന്ധത്തിൽ അകപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ് സുരക്ഷാ ഉദ്യോഗസ്ഥർ.

Related News