തായ്​ലൻഡിൽ ചികിത്സയിലുണ്ടായിരുന്നവരെ മടക്കിയെത്തിച്ച് കുവൈറ്റ്

  • 13/10/2020

കുവൈറ്റ് സിറ്റി; ആധുനിക ചികിത്സ ഉപകരണങ്ങൾ സംവിധാനിച്ച പ്രത്യേക വിമാനത്തിൽ  തായ്​ലൻഡിൽ ചികിത്സയിലുണ്ടായിരുന്ന കുവൈറ്റി സ്വദേശികളെ ​​ നാട്ടിൽ തിരിച്ചെത്തിച്ചു. കുവൈറ്റ്​ ആരോഗ്യ മന്ത്രാലയത്തിന്​ കീഴിലുള്ള മെഡിക്കൽ സർവ്വീസസ്​ അതോറിറ്റിയിലെ മെഡിക്കൽ ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു.  കൊവിഡ്​ പശ്ചാത്തലത്തിലെ സാമ്പത്തിക പ്രതിസന്ധിയാണ് പൗരന്മാരെ തിരിച്ച് നാട്ടിലേക്ക് എത്തിക്കാൻ ഭരണകൂടത്തെ പ്രേരിപ്പിച്ചത്. 

തിരിച്ചെത്തിയവരെ  വിമാനത്താവളത്തിൽ അത്യാവശ്യ വൈദ്യ പരിശോധനകൾ പൂർത്തിയാക്കിയശേഷം ശൈഖ്​ ജാബിർ ആശുപത്രിയിലേക്കും മറ്റു ആശുപത്രിയിലേക്കും പ്രവേശിപ്പിച്ചു.  വിദേശത്തെ ആശുപത്രികളിൽ  ചികിത്സയുടെ ഭാഗമായി കുടിശ്ശിക ഏർപ്പെടുത്തിയതോടെയാണ് പ്രതിസന്ധിയിലായത്.​ നിലവിൽ കുവൈറ്റികൾ ചികിത്സയിൽ കഴിയുന്ന അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്​, തായ്​ലൻഡ്​, യു.എ.ഇ എന്നിവിടങ്ങളിലെ ആശുപത്രിയിലാണ്​ കുടിശ്ശികയുള്ളത്​.

Related News