പൊലീസുകാരിയുടെ ഫോണ്‍ നമ്പര്‍ പബ്ലിക് ടോയ്‌ലറ്റില്‍; അധ്യാപകന്‍ അറസ്റ്റില്‍

  • 24/12/2020


പൊലീസുകാരിയുടെ ഫോണ്‍ നമ്പര്‍ പബ്ലിക് ടോയ്‌ലറ്റില്‍ എഴുതിവെച്ച അധ്യാപകനെ അറസ്റ്റ് ചെയ്തു. ബംഗളൂരാണ് സംഭവം നടന്നത്. സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥയുടെ സഹപാഠിയായ അധ്യാപകനെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ലൈംഗിക തൊഴിലാളിയുടേത് എന്ന് പേരിലാണ് പൊലീസ് ഉദ്യോഗസ്ഥയുടെ നമ്പര്‍ ഇയാള്‍ പൊതുശൗചാലയത്തില്‍ എഴുതി വെച്ചത്. 

സംഭവത്തിന് പിന്നാലെ പൊലീസുകാരിയുടെ ഫോണില്‍ നിരന്തരം കോളുകള്‍ വരാന്‍ തുടങ്ങി. റേറ്റ് ചോദിച്ചുള്ളതായിരുന്നു കോളുകള്‍ മുഴുവന്‍. ഒടുവില്‍ സഹികെട്ട് കാരണം അന്വേഷിച്ചപ്പോഴാണ് സഹപാഠി തനിക്ക് തന്ന പണി പൊലീസ് ഉദ്യോഗസ്ഥ കണ്ടെത്തിയത്. അധ്യാപകനും പൊലീസ് ഉദ്യോഗസ്ഥയും തമ്മില്‍ ചിലകാരങ്ങള്‍ പറഞ്ഞ് വഴിക്കിട്ടിരുന്നു. ഇതിന്റെ വൈരാഗ്യം തീര്‍ക്കാനാണ് ഇത്തരത്തില്‍ ഫോണ്‍ നമ്പര്‍ പബ്ലിക് ടോയ്‌ലറ്റില്‍ എഴുതിവെച്ചത്. 

Related News