കുവൈറ്റിൽ പുതുവർഷ ദിനത്തോടനുബന്ധിച്ച് അവധി പ്രഖ്യാപിച്ചു; ചർച്ചുകളിൽ പ്രാർത്ഥനയ്ക്ക് വിലക്ക്

  • 24/12/2020


കുവൈറ്റിൽ പുതുവർഷ ദിനത്തോടനുബന്ധിച്ച് അവധി പ്രഖ്യാപിച്ചു. ഈ പ്രാവശ്യത്തെ പുതു വർഷ അവധി ജനുവരി മൂന്നിന് ആയിരിക്കുമെന്ന് മന്ത്രിസഭ അറിയിച്ചു. കോവിഡ് പശ്ചാത്തലത്തിൽ വൈറസ് വ്യാപനം കണക്കിലെടുത്ത് എല്ലാവരും കർശനനിയന്ത്രണം പാലിക്കണമെന്നും നിർദ്ദേശമുണ്ട്. എല്ലാ പ്രാവശ്യവും ജനുവരി ഒന്നിനാണ് അവധി നൽകുന്നതെങ്കിൽ  ഈ പ്രാവശ്യം ജനുവരി മൂന്നിനാണ് അവധി നൽകിയിരിക്കുന്നത്. കോവിഡ്  പശ്ചാത്തലത്തിൽ ചർച്ചുകൾ, പ്രാർഥനാ കേന്ദ്രങ്ങൾ അടച്ചിടാനും ആൾക്കൂട്ടം ഒഴിവാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

Related News