വിവാഹദിവസം ആര്‍ത്തവമാണെന്ന കാര്യം ഭാര്യ മറച്ചുവെച്ചു; വിവാഹമോചന പരാതിയില്‍ ഭര്‍ത്താവ്

  • 24/12/2020

വിവാഹദിവസം ആര്‍ത്തവമാണെന്ന കാര്യം ഭാര്യ മറച്ചുവെച്ചതായി വിവാഹമോചന പരാതിയില്‍ ഭര്‍ത്താവ്. ഗുജറാത്തിലെ വഡോദരിലുള്ള ഭര്‍ത്താവാണ് ഭാര്യക്കെതിരെ നല്‍കിയ വിവാമോചന പരാതിയില്‍ ഇത്തരം ഒരു കാര്യം ഉന്നിയിച്ചിരിക്കുന്നത്. ജനുവരിയിലായിരുന്നു പ്രൈവറ്റ് കമ്പനിയില്‍ ജോലി ചെയ്യുന്ന യുവാവും അധ്യാപികയുമായ യുവതിയുമായുള്ള വിവാഹം നടന്നത്. 

വിവാഹത്തിന് ശേഷം ഭാര്യയുമായി ഇയാള്‍ക്ക് ഒത്തുപോകാന്‍ സാധിച്ചില്ല. പല കാരണങ്ങള്‍ ഭാര്യക്കെതിരെ ഉന്നയിക്കുന്നുണ്ടെങ്കിലും വിവാഹദിനത്തിലെ ആര്‍ത്തവമാണ് യുവാവ് പ്രധാനമായും ഉന്നയിക്കുന്ന പ്രശ്‌നം. വിവാഹ ദിവസം അമ്പലത്തില്‍ തൊഴാന്‍ പോകുന്നമ്പോഴാണ് ആര്‍ത്തവമാണെന്ന കാര്യം തന്നോടും അമ്മയോടും ഭാര്യ പറഞ്ഞത്. വിശ്വാസങ്ങള്‍ ലംഘിക്കുന്ന നടപടിയാണ് ഭാര്യയുടെ ഭാഗത്തുനിന്നും ഉണ്ടായത്. കൂടാതെ തന്നെ മാനസികമായി തകര്‍ക്കുന്ന പല നടപടികളും ഭാര്യയുടെ ഭാഗത്തുനിന്നും ഉണ്ടായി. വഴിക്കിട്ട് സ്വന്തം വീട്ടിലേക്ക് പോകുന്ന ശീലം ഭാര്യയ്ക്ക് പതിവാണെന്നും ഭര്‍ത്താവ് ഉന്നയിക്കുന്നു.

Related News