ഡോക്ടറില്ല; യുവതി പ്രസവിച്ചത് ശുചിമുറിയില്‍; കുഞ്ഞ് മരിച്ചു

  • 24/12/2020

സര്‍ക്കാര്‍ ആശുപത്രിയില്‍ യുവതി പ്രസവിച്ചത് ശുചിമുറിയില്‍. തെലങ്കാനയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ഗര്‍ഭിണിയായ യുവതിക്ക് ശുചിമുറിയില്‍ പ്രസവിക്കേണ്ടി വന്നത്. വിക്രാബാദ് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ഗുരുതരമായ അനാസ്ഥ നടന്നത്. വേണ്ട പരിചരണം ലഭിക്കാത്തതിനാല്‍ കുഞ്ഞ് മരിക്കുകയും ചെയ്തു. 

തനിക്ക് വേദന അനുഭവപ്പെടുന്നതായി യുവതി ആശുപത്രിയിലെ ജീവനക്കാരെ അറിയിച്ചിരുന്നു. എന്നാല്‍ ഡോക്ടര്‍ ഇല്ല എന്നതായിരുന്നു യുവതിക്ക് ലഭിച്ച മറുപടി. ശേഷം ശുചിമുറിയില്‍ എത്തിയ യുവതി അവിടെ പ്രസവിക്കുകയായിരുന്നു. ഗര്‍ഭിണിക്ക് വേണ്ടത്ര പരിചരണം നല്‍കാത്ത ആശുപത്രി അധികൃതര്‍ക്കെതിരെ പ്രതിഷേധവുമായി പ്രദേശവാസികള്‍ രംഗത്തെത്തി.

Related News