പഞ്ചസാര ചോദിച്ച കുട്ടിക്ക് നല്‍കിയത് വാഷിങ് സോഡ; നാവ് പൊള്ളി കുട്ടി എസിയുവില്‍

  • 24/12/2020

വാഷിങ് സോഡ കഴിച്ച കുട്ടിയുടെ നാവ് ഗുരുതരമായി പൊള്ളലേറ്റു. പൂനെയിലാണ് സംഭവം നടന്നത്. റസ്റ്റോറന്റ് ജീവനക്കാരനാണ് അബദ്ധത്തില്‍ കുട്ടിക്ക് വാഷിങ് സോഡ നല്‍കിയത്. മുത്തച്ഛനും ജേഷ്ടനും ഒപ്പമാണ് കുട്ടി റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയത്. ഭക്ഷണം കഴിച്ചതിനുശേഷം കുട്ടി കുറച്ച് പഞ്ചാസര നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ജീവനക്കാരന്‍ കുട്ടിക്ക് വാഷിങ് സോഡയാണ്  നല്‍കിയത്. ഇതറിയാതെ കുട്ടി പഞ്ചസാരയാണെന്ന് കരുതി വാഷിങ് സോഡ കഴിക്കുകയായിരുന്നു. 

കുട്ടി ഉടന്‍ നിലവിളിച്ചു. പെട്ടെന്ന് തന്നെ കുട്ടിയെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ നാവിന് ഗുരുതരമായി പൊള്ളലേറ്റിരുന്നു. 

Related News