ബലാത്സംഗ പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനില്‍ എത്തി; പൊലീസ് ഉദ്യോഗസ്ഥനും പീഡിപ്പിച്ചതായി പരാതി

  • 24/12/2020


ബലാത്സംഗ പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയ യുവതിയെ പൊലീസ് ഉദ്യോഗസ്ഥന്‍ പീഡിപ്പിച്ചതായി പരാതി. ഉത്തര്‍പ്രദേശിലെ ഷാജാഹാന്‍ പൂരിലാണ് സംഭവം നടന്നത്. നവംബര്‍ 30 താന്‍ കൂട്ട ബലാത്സംഗത്തിന് ഇരയായി എന്ന പരാതി നല്‍കാനാണ് 35 കാരിയായ യുവതി പൊലീസ് സ്റ്റേഷനില്‍ എത്തിയത്. എന്നാല്‍ ഇവിടെ വെച്ച പൊലീസ് സബ് ഇന്‍സ്‌പെക്ടറും തന്നെ ബലാത്സംഗം ചെയ്തു എന്നതാണ് യുവതിയുടെ പരാതി. 

അഞ്ച്‌പേര്‍ ചേര്‍ന്ന് കാറില്‍ തട്ടിക്കൊണ്ടുപോയായിരുന്നു ആദ്യ പീഡനം. തട്ടിക്കൊണ്ടുപോയ യുവതിയെ വയലിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. ഈ പരാതി അറിയിക്കാന്‍ ചെന്നപ്പോഴാണ് രണ്ടാമത്തെ പീഡനം. സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥന് എതിരെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Related News