ജീന്‍സ് ധരിക്കില്ല: ഭാര്യയെ തലാഖ് ചൊല്ലി ഭര്‍ത്താവ്

  • 24/12/2020


ജീന്‍സ് ധരിക്കാന്‍ തയ്യാറാകാത്ത ഭാര്യയെ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലി ബന്ധം ഉപേക്ഷിച്ചു. ഉത്തര്‍പ്രദേശിലാണ് സംഭവം നടന്നത്. ഭാര്യ ജീന്‍സ് ധരിക്കാന്‍ തയ്യാറാകുന്നില്ല. നൃത്തം ചെയ്യുന്നില്ല എന്നീ കാരണങ്ങള്‍ കാണിച്ചാണ് യുവാവ് ഭാര്യയെ തലാഖ് ചൊല്ലിയത്. ശേഷം ഇയാള്‍ സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്യാനുള്ള ശ്രമവും നടത്തി. 

എട്ട് വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിന് ശേഷം വര്‍ഷങ്ങളായി ഭാര്യയെ ഇയാള്‍ ജീന്‍സ് ധരിക്കാനും നൃത്തം ചെയ്യാനും നിര്‍ബന്ധിക്കാറുണ്ടായിരുന്നു. എന്നാല്‍ ഭാര്യ ഇതിന് തയ്യാറായിരുന്നു. ഇതിന്റെ പേരില്‍ ഇവര്‍ എന്നും വഴക്ക് കൂടിയിരുന്നു. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് മുത്തലാഖ് ചൊല്ലി ബന്ധം വേര്‍പിരിയുകയായിരുന്നു. ശേഷം ഭാര്യ വീട്ടില്‍ എത്തിയാണ് ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

Related News