പാർശ്വലഫലങ്ങളൊന്നുമില്ല.... കുവൈറ്റിൽ ആദ്യഘട്ട കൊവിഡ് വാക്സിൻ വിതരണം വിജയകരം

  • 25/12/2020



കുവൈറ്റിൽ  കൊവിഡ് വൈറസിനെതിരയുളള പ്രതിരോധ വാക്സിൻ ആദ്യ ഘട്ട വിതരണം  വിജയകരം.   കുവൈറ്റ് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ സനദ് ഇക്കാര്യം വ്യക്തമാക്കിയത്. ആദ്യത്തെ ഡോസ് സ്വീകരിച്ചവർക്ക്  പാർശ്വഫലങ്ങളൊന്നും  റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഡോ. അൽ സനദ് വ്യക്തമാക്കി. കുവൈറ്റ് ഫെയർ ഗ്രൗണ്ടിൽ നടന്ന ദേശീയ കോവിഡ് വാക്‌സിൻ  ക്യാമ്പെയ്ൻ  പ്രധാനമന്ത്രി ഷെയ്ഖ് സബ അൽ ഖാലിദാണ്  ഉദ്ഘടനം ചെയ്തത്. ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ. ബേസിൽ അൽ സബ, ഉപപ്രധാനമന്ത്രിയും ക്യാബിനറ്റ് സഹമന്ത്രിയും കൊറോണ എമർജൻസി മന്ത്രാലയ സമിതി ചെയർമാനുമായ അനസ് സാലിഹ്,   ആരോഗ്യ മന്ത്രാലയ വക്താവ് അബ്ദുല്ല അൽ സനദ്, കുവൈറ്റ് റെഡ് ക്രസന്റ് സൊസൈറ്റി പ്രസിഡന്റ് ഹിലാൽ അൽ- സായർ തുടങ്ങിയവർ ചടങ്ങിൽ  പങ്കെടുത്തിരുന്നു. 
വാക്സിന് രജിസ്റ്റർ ചെയ്ത് ആളുകളിൽ നിന്ന് മുൻഗണന വിഭാഗങ്ങളെ തെരഞ്ഞെടുത്ത് വാക്സിൻ വിതരണം ചെയ്യുന്നത്. കോവിഡ് മുന്നണിപ്പോരാളികൾ, 60 വയസ്സിന് മുകളിലുള്ളവർ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെടുന്ന വിഭാഗങ്ങൾക്കായിരിക്കും ആദ്യഘട്ടത്തിൽ മുൻഗണന നൽകുക.

Related News