കുവൈറ്റിൽ കൊവിഡ് വാക്സിൻ സ്വീകരിക്കാൻ തയ്യാറയവരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക്

  • 25/12/2020


കുവൈറ്റിൽ കൊവിഡ് വാക്സിൻ സ്വീകരിക്കാൻ സന്നദ്ധത പ്രകടിപ്പിക്കുന്നവരുടെ എണ്ണം ഉയരുന്നു. ഒരു ലക്ഷത്തിനടുത്ത് ആളുകളാണ് നിലവിൽ കോവിഡ് വാക്സിൻ സ്വീകരിക്കുന്നതിനായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഔദ്യോഗിക കണക്കുകൾ പ്രകാരം 95,000ത്തിൽ അധികം പേർ നിലവിൽ വാക്സിൻ സ്വീകരിക്കാൻ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അടുത്ത ആഴ്ച ഇത് ഒരു ലക്ഷം കവിയുമെന്നും അധികൃതർ വ്യക്തമാക്കുന്നു. ഇന്നലെയാണ് കുവൈറ്റിൽ കൊവിഡ് വാക്സിൻ ആരംഭിച്ചത്. ആദ്യഘട്ടം ബാച്ചിൽ പ്രത്യേക വിഭാ​ഗങ്ങളിൽ പെട്ടവർ കോവിഡ് വാക്സിൻ സ്വീകരിച്ചതായി അധികൃതർ അറിയിച്ചിരുന്നു. പ്രധാനമന്ത്രി കോവിഡ് വാക്സിൻ സ്വീകരിച്ചാണ് ആദ്യം ഉദ്ഘാടനം ചെയ്തത്. 

രാജ്യത്തെ സ്വദേശികളും വിദേശികളുമടക്കം എല്ലാവരും കൊവിഡ് വാക്സിൻ എടുക്കേണ്ടതിന്റെ ആവശ്യകത ആരോഗ്യമന്ത്രി ബേസിൽ അൽ സബ ഊന്നിപ്പറഞ്ഞിരുന്നു. കോവിഡ് വൈറസിനെ പ്രതിരോധിക്കുന്നതിന് വേണ്ടി എല്ലാവരും വാക്സിൻ സ്വീകരിക്കണമെന്നായിരുന്നു ആരോഗ്യമന്ത്രി നിർദേശം നൽകിയിരുന്നത്. അതേസമയം, നേരത്തെ കൊവിഡ് വാക്സിൻ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് അധികൃതർ സർവ്വേ നടത്തിയപ്പോൾ പലരും സ്വീകരിക്കാൻ തയ്യാറല്ലെന്നാണ് റിപ്പോർട്ട് ലഭിച്ചിരുന്നത്. പാർശ്വഫലങ്ങളെ ഭയന്നായിരുന്നു പലരും കൊവിഡ് വാക്സിൻ സ്വീകരിക്കില്ലെന്ന് അറിയിച്ചിരുന്നത്. എന്നാൽ ഇന്നലെ ആദ്യ ആദ്യഘട്ട കൊവിഡ് വാക്സിൻ വിതരണം ആരംഭിച്ചതിന് പിന്നാലെ ആർക്കും പാർശ്വഫലങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന്  ആരോഗ്യ മന്ത്രാലയം അധികൃതർ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെ നിരവധിപേരാണ് വാക്സിൻ രജിസ്ട്രേഷന് വേണ്ടി സന്നദ്ധത അറിയിച്ചിട്ടുള്ളത്.

Related News