അപകടകരമായ രീതിയിൽ ഹെവി ട്രക്കിൽ വാഹനങ്ങൾ കയറ്റി ; ഡ്രൈവർ അറസ്റ്റിൽ

  • 25/12/2020



കുവൈറ്റിൽ അപകടകരമായ രീതിയിൽ ഹെവി ട്രക്കിൽ വാഹനങ്ങൾ കയറ്റി ട്രക്ക് ഓടിച്ചതിനെ തുടർന്ന്  ഡ്രൈവർ അറസ്റ്റിൽ. സുരക്ഷിതമല്ലാത്ത രീതിയിൽ വാഹനങ്ങൾ കയറ്റി ട്രക്ക് ഓടിക്കുന്ന  വീഡിയോ ക്ലിപ്പ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് പിന്നാലെയാണ്  ട്രക്ക് ഡ്രൈവറെ  ട്രാഫിക് വകുപ്പ് അറസ്റ്റ് ചെയ്തത്. സുരക്ഷിതമല്ലാത്ത രീതിയിൽ മറ്റുളളവരുടെ ജീവന് ഭീഷണിയാകുന്ന തരത്തിൽ വാഹനം ഓടിച്ചതിനെ തുടർന്നാണ് ഡ്രൈവറെ അറസ്റ്റ് ചെയതത്.  വാഹനം പിടിച്ചെടുക്കുകയും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു.

Related News