കുവൈത്ത് സിറ്റി : മേഖലയിലെ പ്രമുഖ റീജിനല്‍ റീട്ടെയിലറായ ലുലു ഹൈപ്പർമാർക്കറ്റില്‍ ക്രിസ്മസ്, ന്യൂ ഇയർ ആഘോഷത്തോട് അനുബന്ധിച്ച് ചോക്കോ വീക്ക് 2020 ആരംഭിച്ചു. ആഗോളതലത്തിലെ ഭക്ഷ്യ, മിഠായി ബ്രാൻഡുകളായ നെസ്‌ലെ, മാര്‍സ് കമ്പിനികളുടെ സഹകരണത്തോടെയാണ് ചോക്കോ വീക്ക് സംഘടിപ്പിക്കുന്നത്. ലുലു അല്‍ റായ് ശാഖയില്‍ 10 മീറ്റര്‍ നീളത്തില്‍ പ്രത്യേകമായി ഒരുക്കിയ ചോക്ലേറ്റ് കേക്ക് മുറിച്ച് ലുലു ഉന്നത മാനേജ്മെന്‍റും നെസ്‌ലെ മാനേജ്‌മെന്റും ചോക്ലേറ്റ് മേള സംയുക്തമായി ഉദ്ഘാടനം ചെയ്തു. മാര്‍സ് വിതരണക്കാരായ ഗൾഫ് ട്രേഡിംഗ് ആൻഡ് റഫ്രിജറേഷൻ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.പരിപാടിയോട് അനുബന്ധിച്ച് കുട്ടികള്‍ക്കായി സാന്താക്ലോസ് ഫാന്‍സി മല്‍സരവും സംഘടിപ്പിച്ചിരുന്നു. ഫാൻസി ഡ്രസ് മത്സരത്തിൽ വിജയികൾക്കും പങ്കെടുത്തവർക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു. ചുവന്ന സ്യൂട്ടും പോട്ട് ബെല്ലിഡ് താടിയുമായി വന്ന സാന്താക്ലോസ് ഷോപ്പിങ്ങിനായി വന്ന കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും മധുരം നല്‍കി സ്വീകരിച്ചു. ക്രിസ്തുമസ് ആഘോഷത്തിൻറെ നിറവിൽ ഉപഭോക്താക്കള്‍ക്ക് ആവേശമായി ക്രിസ്തുമസ് കരോൾ ഡാൻസും സംഘടിപ്പിച്ചിരുന്നു. ചോക്കോ വീക്കിന്‍റെ ഭാഗമായി ആകര്‍ഷകമായ നിരവധി ഓഫറുകളാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. അതോടപ്പം വൈവിധ്യപൂര്‍ണമായ ഭക്ഷ, ഭക്ഷ്യേതര ഉല്‍പന്നങ്ങള്‍ ആകര്‍ഷകമായ വിലക്ക് ഇവിടെ ലഭ്യമാണെന്ന് ലുലു മാനേജ്മെന്‍റ് അറിയിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?