ലൗവ് ജിഹാദ്: യുപിയില്‍ മുസ്ലീം കുടുംബത്തിലെ 14 പേര്‍ അറസ്റ്റില്‍

  • 25/12/2020

ഉത്തര്‍പ്രദേശില്‍ മതപരിവര്‍ത്തന നിരോധന നിയമപ്രകാരം മുസ്ലീം കുടുബത്തിലെ 14 പേരെ അറസ്റ്റ് ചെയ്തു. ഏത്ത ജില്ലയിലെ മുഹമ്മദ് ജാവേദ് എന്നയാളുടെ ബന്ധുക്കളെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഹിന്ദു കുടുംബത്തിലെ യുവതിയെ തട്ടിയെടുത്ത് നിയമവിരുദ്ധമായി ഇസ്ലാം മതത്തിലേക്ക് മാറ്റി എന്നുള്ളതാണ് കേസ്. 

പെണ്‍കുട്ടിയുടെ പിതാവാണ് മുഹമ്മ് ജാവേദ് എന്ന യുവാവിനും കുടുംബത്തിനും എതിരെ പരാതി നല്‍കിയിരിക്കുന്നത്. ജാവേദും അടുത്ത ബന്ധുക്കളും ഒളിവിലാണ്. ബാക്കിയുള്ള ബന്ധുക്കളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കാണാതായ പെണ്‍കുട്ടിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് എന്നും പൊലീസ് പറഞ്ഞു.

Related News