ട്രക്കിൽ ഒളിച്ചു കുവൈത്തിലേക്ക് പ്രവേശിക്കാൻ ശ്രമം , ഇന്ത്യക്കാരൻ അറസ്റ്റിൽ

  • 25/12/2020



നിർമ്മാണ സാമഗ്രികളുമായി സൗദി അറേബ്യയിൽ നിന്ന് വരുന്ന ട്രക്കിന്റെ ക്യാബിനിൽ ഒളിച്ചിരുന്ന് കുവൈറ്റിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച  ഇന്ത്യക്കാരനെ നുവൈസീബ്  കസ്റ്റംസ് ഉദ്യോ​ഗസ്ഥർ പിടികൂടി.    അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ചതിനാണ് കസ്റ്റംസ് ഉദ്യോ​ഗസ്ഥർ ഇയാളെ പിടികൂടിയത്. ട്രക്കും കസ്റ്റംസ് ഉദ്യോ​ഗസ്ഥർ പിടിച്ചെടുത്തിട്ടുണ്ട്. സ്വദേശിയായിരുന്നു ട്രക്ക് ഓടിച്ചിരുന്നത്.   അനധികൃതമായി കുവൈറ്റിലേക്കാൻ പ്രവേശിക്കാൻ ശ്രമിച്ച പ്രവാസിക്കെതിരെയും, ഇതിന് സഹായിച്ച സ്വദേശിക്കെതിരെയും കർശന നിയമനടപടി സ്വീകരിക്കാൻ ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയതായി അധികൃതർ അറിയിച്ചു.

Related News