കുവൈറ്റിൽ ലക്ഷ്യമിട്ടിരുന്നത് വൻ ഭീകരാക്രമണം; ഐഎസ് ബന്ധത്തിൽ അറസ്റ്റിലായ കുട്ടികളിൽ നിന്നും ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ

  • 25/12/2020



കുവൈറ്റിൽ ഭീകരസംഘടനയായ ഐഎസ് ലക്ഷ്യമിട്ടിരുന്നത് വൻ ഭീകരാക്രമണത്തിനെന്ന് റിപ്പോർട്ട്.  ഐഎസ് ബന്ധത്തിൽ  പിടിയിലായ  ആറ് സ്വദേശി കുട്ടികളിൽ നിന്നുമാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ പുറത്തുവരുന്നത്. ജനുവരി ഒന്ന് പുതുവത്സര ദിനത്തിൽ  ആരാധനാലയങ്ങളിലും വ്യവസായ ശാലകളിലും  ഉള്‍പ്പെടെ വന്‍ ഭീകരാക്രമണം നടത്താന്‍ ഐഎസ് ബന്ധത്തിലേർപ്പെട്ട ഇവരുടെ സഹായത്താൽ പദ്ധതിയിട്ടിരുന്നുവെന്ന് ദേശീയ സുരക്ഷാ ഉദ്യോ​ഗസ്ഥർ വ്യക്തമാക്കുന്നു. പ്രതികളില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള വിശദമായ റിപ്പോര്‍ട്ട് ആഭ്യന്തരമന്ത്രി ഷെയ്ഖ് തമര്‍ അല്‍ അലിക്കും അണ്ടര്‍സെക്രട്ടറി ലെഫ്റ്റ്‌നന്റ് ജനറല്‍ ഇസ അല്‍ നഹാമിനും അന്വേഷണസംഘം സമര്‍പ്പിച്ചിട്ടുണ്ട്. വ്യവസായ ശാലകളിലും,  ആരാധനാലയങ്ങളിലും സുരക്ഷ വർധിപ്പിക്കാൻ പ്രത്യേക സേനയെ വിന്യസിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. 

 ഓൺലൈൻ ഗെയിമിലൂടെ  ഐഎസുമായി ബന്ധം സ്ഥാപിച്ച ആറ് കുട്ടികളെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നത്. ഇവർ  ഐഎസിന്റെ  തീവ്ര ആശയങ്ങൾ സ്വീകരിക്കുകയും വീടുകളിൽ ഐഎസ് പതാക വരച്ചിരുന്നുവെന്നും  അധികൃതർ വ്യക്തമാക്കിയിരുന്നു. ഇവരുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ നിരവധി ആയുധങ്ങളും ഐഎസുമായി   ബന്ധം സ്ഥാപിക്കുന്ന നിരവധി രേഖകളും കണ്ടെത്തിയതായും സുരക്ഷാ ഉദ്യോഗസ്ഥർ നേരത്തെ അറിയിച്ചിരുന്നു.

Related News