കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതിയ എയർ കൺട്രോൾ ടവർ വരുന്നു

  • 25/12/2020

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതിയ എയർ കൺട്രോൾ ടവർ നിർമ്മിക്കുന്നതിന് ‍ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ കരാർ ഉടൻ ഒപ്പിടുമെന്ന് അധികൃതർ അറിയിച്ചു. പുതിയ കൺട്രോൾ ടവർ ഉപകരണങ്ങളുടെ രൂപകൽപ്പന, നിർമ്മാണം, ഓപ്പറേറ്റിങ്, പരിശീലനം, അറ്റകുറ്റപ്പണി, സാങ്കേതിക പിന്തുണ, ഗ്യാരണ്ടി സേവനങ്ങൾ തുടങ്ങി 9.2 ദശലക്ഷം ദിനാർ മൂല്യമുള്ള  കരാറാണ് ഒപ്പുവയ്ക്കുന്നത്. പുതിയ എയർ കൺട്രോൾ ടവർ സ്ഥാപിക്കുന്നത് വിമാനത്താവളത്തിലെ വ്യോമായന ഗതാഗത സുരക്ഷയുടെ നിലവാരം ഉയർത്തുകയും കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ അടിസ്ഥാന സൗകര്യ വികസന  പദ്ധതികളെ പരസ്പരം ബന്ധിപ്പിക്കുന്നതിനും സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. നിലവിലെ റൺവേയിലേക്കുള്ള എയർ ട്രാഫിക് കൺട്രോളറിന്റെ ദൃശ്യപരത വർദ്ധിപ്പിക്കാനും പുതിയ സംവിധാനം സഹായിക്കും.  പുതിയ എയർ കൺട്രോൾ ടവറിൽ നാല് പ്രധാന പുതിയ സംവിധാനങ്ങൾ ഉണ്ടായിരിക്കുമെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

Related News