ഡ്രോണുകൾ ലോകത്ത് ആദ്യമായി കണ്ടുപിടിച്ചത് താനെന്ന അവകാശവുമായി കുവൈറ്റ് പൗരൻ

  • 26/12/2020


 കുവൈറ്റ് സിറ്റി: ഡ്രോണുകൾ വർഷങ്ങൾക്കുമുമ്പേ കണ്ടു പിടിച്ചെന്ന അവകാശവാദവുമായി സ്വദേശി പൗരൻ. കുവൈറ്റ് പൗരൻ ഫൈസൽ അൽ അമിരിയാണ്   അവകാശവാദവുമായി രംഗത്തെത്തിയിട്ടുള്ളത് . 1994 താൻ ഡ്രോൺ ലോകത്ത്  ആദ്യമായി കണ്ടുപിടിച്ചെന്നും,  എന്നാൽ സുരക്ഷാ കാരണങ്ങളാൽ അധികൃതർ ഇത് നിഷേധിക്കുകയായിരുന്നുവെന്നും  അമിരി  വ്യക്തമാക്കുന്നു. കുവൈറ്റിലെ പ്രാദേശിക ദിനപത്രത്തിനോടാണ്  അൽ അമിരി  ഇക്കാര്യം വ്യക്തമാക്കിയത്. 2010 ലോകത്ത് ആദ്യമായി ഡ്രോൺ കണ്ടു പിടിച്ചെങ്കിലും 1994 താൻ ഡ്രോൺ  കണ്ടുപിടിച്ചിട്ടുണ്ടെന്നാണ് അമിരി  പറയുന്നത്. കുവൈത്ത് - ഇറാഖ് അതിനിവേശ കാലത്ത് സുരക്ഷാ കാരണങ്ങളാൽ കുവൈറ്റ് സൈനികരുടെ രഹസ്യ ക്യാമ്പുകളും മറ്റു നീക്കങ്ങളും  ഡ്രോണിൽ  പതിയുമെന്ന ആശങ്കയെ തുടർന്നാണ് ഭരണകൂടം തന്റെ കണ്ടുപിടുത്തത്തിന് അംഗീകാരം നൽകാതിരുന്നതെന്നും അദ്ദേഹം പറയുന്നു. അക്കാലത്ത് തന്റെ കണ്ടുപിടിത്തത്തിന് പേറ്റന്റ് വാങ്ങിയിട്ടുണ്ടെങ്കിൽ വളരെ അധികം സാമ്പത്തികനേട്ടം തനിക്ക് ഉണ്ടായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡ്രോൺ കണ്ടുപിടിക്കുന്ന സമയത്ത് സുഹൃത്തുക്കളുമായി കാര്യം ചർച്ച ചെയ്തപ്പോൾ പലരും തന്നെ അവഗണിക്കുകയായിരുന്നുവെന്നും ആർക്കും ഇതിന്റെ സാധ്യതകളെക്കുറിച്ച് മനസ്സിലായിട്ടില്ലായിരുന്നുവെന്നും അദ്ദേഹം പ്രാദേശിക ദിനപത്രത്തോട്  വ്യക്തമാക്കുന്നു.

Related News