ഗാർഹിക പീഡനം, പരാതിയുമായി സ്വദേശി യുവതി.

  • 26/12/2020

കുവൈറ്റിൽ സ്വദേശി ഭർത്താവിനെതിരെ ഭാര്യ പരാതി നൽകി.  ഭർത്താവിന്റെ തുടരെത്തുടരെയുള്ള മർദ്ദനങ്ങൾ സഹിക്കാൻ വയ്യാതെ ജാബർ അൽ അഹ്മദ് പോലീസ് സ്റ്റേഷനിലാണ്  യുവതി പരാതി നൽകിയത്. സംഭവത്തിൽ ഭർത്താവിനെതിരെ ഗാർഹിക പീഡനത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. തന്നെ ഭർത്താവ് കാര്യമില്ലാതെ രണ്ടു ദിവസം മുന്നേ മർദ്ദിച്ചെന്നും, ഭർത്താവ് തന്നെ മർദ്ദിക്കുന്നത് ഇത് ആദ്യമായിട്ടല്ലെന്നും  സ്ഥിരം ഭർത്താവ് തന്നെ മർദ്ദിക്കാറുണ്ടെന്നും  യുവതി നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. കുടുംബ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പരിഹരിക്കുന്ന അധികൃതർ യുവതിയുമായി ചർച്ചകൾ നടത്തിയെങ്കിലും പ്രശ്നം പരിഹരിക്കാൻ തയ്യാറല്ലെന്നാണ് യുവതി വ്യക്തമാക്കുന്നത്.

Related News