കുവൈറ്റി മകളെയും സൗദി സ്വദേശിയായ മാതാവിനെയും കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ

  • 26/12/2020

 ഈജിപ്ഷ്യൻ സ്വദേശി അബ്ദുൽ തവാബ് സയ്യിദ് യൂസഫിനെ (54 വയസ്സ്) വധിശിക്ഷയ്ക്ക് വിധിച്ചു.  ഈജിപ്ഷ്യൻ ജുഡീഷ്യറിയാണ് വധശിക്ഷ പുറപ്പെടുവിച്ചത്. കുവൈറ്റി സ്വദേശിയായ മകളെയും, മകളുടെ സൗദി സ്വദേശിയായ മാതാവിനെയും കൊലപ്പെടുത്തിയ കുറ്റത്തിനാണ് ഈജിപ്ഷ്യൻ ജുഡീഷ്യറി വധശിക്ഷ വിധിച്ചത്.   മരുമകന്റെ സഹായത്തോടെയാണ് പ്രതി കുറ്റം ചെയ്തതെന്ന് തെളിഞ്ഞിരുന്നു. മരുമകന് ജീവപര്യന്തം ശിക്ഷ വിധിച്ചിട്ടുണ്ട്. ഇരുവരെയും കൊലപ്പെടുത്തി മൃതദേഹം കിണറ്റിൽ വലിച്ചെറിയുകയായിരുന്നു. പണം കൈക്കലാക്കാൻ വേണ്ടിയാണ് ഇയാൾ ഇരുവരെയും കൊലപ്പെടുത്തിയത്. എന്നാൽ ഇരുവരും കാലുതെറ്റി കിണറ്റിലേക്ക് വീണെന്നായിരുന്നു പ്രതി വ്യക്തമാക്കിയിരുന്നത്.   പിന്നീട് നടത്തിയ അന്വേഷണത്തിൽ പ്രതി ഇരുവരെയും  കൊലപ്പെടുത്തി കിണറ്റിലേക്ക് വലിച്ചെറിഞ്ഞെന്നാണ് കണ്ടെത്തിയത്.

Related News