2020ൽ അഭിമാന നേട്ടവുമായി കുവൈറ്റിന്റെ ആരോഗ്യമേഖല

  • 26/12/2020



 2020ൽ  കുവൈറ്റിന്റെ  ആരോഗ്യമേഖല നിരവധി അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ചതായി റിപ്പോർട്ട്. ആദ്യമായി ജനുവരി ഏഴിന് പ്രവാസി ഡോക്ടർമാർക്കും മെഡിക്കൽ അസിസ്റ്റന്റ് മാർക്കും പരിശീലനം നൽകാനുള്ള പ്രത്യേക ഉത്തരവ് ആരോഗ്യമന്ത്രി ഡോക്ടർ ബേസിൽ സഭ പുറപ്പെടുവിച്ചിരുന്നു. ഫെബ്രുവരി 29ന് ക്യാപിറ്റൽ ഹെൽത്ത് ഡിസ്ട്രിക്റ്റിൽ ഒരു പുതിയ ആരോഗ്യ കേന്ദ്രം ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു. ദന്ത ചികിത്സ, വിട്ടുമാറാത്ത രോഗങ്ങൾക്ക് വേണ്ടിയുള്ള ചികിത്സ, കുട്ടികൾക്ക് വേണ്ടി 8 ക്ലിനിക്കുകൾ  എന്നിവ ഉൾപ്പെടെയുള്ള ആരോഗ്യ കേന്ദ്രം ആണ് മന്ത്രി അന്ന് ഉദ്ഘാടനം ചെയ്തത്. പിന്നീട് ഫെബ്രുവരി 24 ന് ഇറാനിൽ നിന്ന് വന്ന അഞ്ചുപേർക്ക് കുവൈറ്റിൽ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചു.  കൊവിഡ് പ്രതിരോധം ശക്തമാക്കി കുവൈറ്റ് മാർച്ച് അഞ്ചിന് ആദ്യ രോഗമുക്തി റിപ്പോർട്ട് ചെയ്തു. മാർച്ച് 11ന് കുവൈറ്റിൽ കൊവിഡ് പരിശോധന നടത്താൻ ഒരു പ്രത്യേക ആരോഗ്യ കേന്ദ്രം തുറന്നു. മാർച്ച് 20ന് കൊവിഡ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ  ഭാഗമായി ചൈനയിൽ നിന്നും മെഡിക്കൽ ഉപകരണങ്ങൾ കുവൈറ്റിൽ എത്തിച്ചു. മാർച്ച് 23ന്  രാജ്യത്ത് പുതിയ കൊവിഡ് ടെസ്റ്റിംഗ് ഉപകരണങ്ങൾ രാജ്യത്ത്  എത്തിച്ചു. ഏപ്രിൽ എട്ടിന് കൊവിഡ് പ്രതിരോധത്തിന്റെ  ഭാഗമായി ബ്ലഡ് ബാങ്ക് രോഗപ്രതിരോധ പ്ലാസ്മ തയ്യാറാക്കാൻ അധികൃതർ ആരംഭിച്ചു.  ഏപ്രിൽ 19ന് വിദേശത്തുനിന്ന് മടങ്ങിയെത്തുന്നവരെ നിരീക്ഷിക്കാനും കൊവിഡ് പ്രതിരോധത്തെ ഊർജിതമാക്കാനും  വൈറസ് വ്യാപനത്തെ കുറിച്ചുള്ള വിവരങ്ങൾ നൽകാനും ആരോഗ്യമന്ത്രാലയം ശ്ലോനക് എന്ന ഒരു ആപ്ലിക്കേഷൻ പുറത്തിറക്കി. പിന്നീട് കുവൈറ്റ് കൊവിഡ് വൈറസിനെ  ശക്തമായി പ്രതിരോധിക്കുകയും രോഗമുക്തി നിരക്ക് ഉയർത്താൻ സാധിക്കുകയും ചെയ്തു. ഓഗസ്റ്റ് ഏഴിന് ബൈറൂത് തുറമുഖങ്ങളിൽ നടന്ന സ്ഫോടന പ്രത്യാഘാതങ്ങൾ നേരിടാൻ കുവൈത്ത് മെഡിക്കൽ സഹായം എത്തിച്ചു നൽകി.

 കോവിഡിനെ പൂർണ്ണമായും പ്രതിരോധിക്കുന്നതിന് വേണ്ടി നവംബർ 24ന് ഈ വർഷം  അവസാനത്തിൽ വൈറസ് പ്രതിരോധ വാക്സിൻ രാജ്യത്ത് എത്തുമെന്ന് ആരോഗ്യ മന്ത്രാലയം അധികൃതർ പ്രഖ്യാപിച്ചു. നവംബർ 23നു അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ആദ്യമായി കാർഡിയാക്ക്  ഓപ്പറേഷൻ കുവൈറ്റിലെ ഒരു ആശുപത്രിയിൽ വിജയകരമായി നടത്തി.
നവംബർ 25ന് അൽ അദാൻ  ആശുപത്രിയിൽ 60 വയസ്സുകാരനായ പൗരനിൽ ആദ്യത്തെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയിച്ചു.
ഡിസംബർ പത്തിന് ദസ്മാനിയ  ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ആൻഡ് ട്രീറ്റ്മെന്റ് ഓഫ് ഡയബറ്റിസ് അറബ് ലോകത്തുതന്നെ ഏറ്റവും മികച്ച ആശുപത്രിക്കുള്ള അംഗീകാരം ലഭിച്ചു. ഷെയ്ക്ക് ഹംദാൻ ബിൻ റാഷിദ് അൽ മഖ്തൂം എന്ന അവാർഡ് ആണ് ലഭിച്ചത്.
ഡിസംബർ 13 അടിയന്തിര ആവശ്യങ്ങൾക്ക് ഫൈസർ വാക്സിൻ ഉപയോഗിക്കാൻ ആരോഗ്യ മന്ത്രാലയം അനുമതി നൽകി.
ഡിസംബർ 23ന് കൊവിഡ് വാക്സിന്റെ  ആദ്യ ബാച്ച് കുവൈറ്റിൽ എത്തി.
ഡിസംബർ 24ന് പ്രധാനമന്ത്രി കൊവിഡ് വാക്സിൻ സ്വീകരിച്ച് വാക്സിൻ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു

Related News