അതിവേ​ഗ കൊവിഡ് വൈറസ് ഇന്ത്യയിലും..? വെളിപ്പെടുത്തലുമായി വി​ദ​ഗ്ദൻ

  • 26/12/2020

ഇന്ത്യയിലും ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസ് പടർന്നിരുന്നതായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജനോമിക്സ് ആൻഡ് ഇന്റഗ്റേറ്റീവ് ബയോളജി ഡയറക്ടർ അനുരാഗ് അഗർവാൾ. ബ്രിട്ടനിൽ പടരുന്ന അതിവേ​ഗ വൈറസിന് സമാനമായിരുന്നു അത്. മാർച്ച് മുതൽ മെയ് വരെയാണ് അത് ഇന്ത്യയിൽ കാണപ്പെട്ടതെന്നും അ​ഗർവാൾ പറഞ്ഞു.“ദ പ്രിന്റ്” എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അനുരാഗ് അഗർവാൾ ഇക്കാര്യം വെളിപ്പെടുത്തുന്നത്.

എ ഫോർ എന്നായിരുന്നു ആ വൈറസിന് പേരിട്ടത്. ഇന്ത്യയിലെ വൻനഗരങ്ങളിൽ അത് അതിവേഗം പടർന്നു പിടിക്കുകയായിരുന്നു. തെക്കുകിഴക്കനേഷ്യയിലാണ് ഇത് ആദ്യം കാണപ്പെട്ടത്. ഇന്ത്യയിൽ ഡൽഹിയിലും,ഹൈദരാബാദിലും,കർണാടകയിലും ഈ വൈറസിനെ കണ്ടെത്തിയിരുന്നു. എന്നാൽ ജൂൺ മാസത്തോടെ ഈ വൈറസ് സ്വയം ഇല്ലാതായെന്നും അ​ഗർവാൾ കൂട്ടിച്ചേർത്തു. “വല്ലാതെ ജനിതക വ്യതിയാനം വന്ന വൈറസ് ആയിരുന്നു എ ഫോർ. അതുകൊണ്ടുതന്നെ ആ വൈറസിന് നിലനിൽക്കാനായില്ല. ജൂണിൽ ആ വൈറസ് സ്വയം ചത്തൊടുങ്ങി. അതുകൊണ്ടുതന്നെ കൂടുതൽ ഭയപ്പെടേണ്ടി വന്നില്ല”അനുരാഗ് അഗർവാൾ വ്യക്തമാക്കി.

Related News