കുവൈറ്റിൽ നാളെ മുതൽ ഒന്നാം ഘട്ട കൊവിഡ് വാക്സിൻ നൽകുന്നതിന് ആരോഗ്യ പ്രവർത്തകരുടെ ഒരുക്കങ്ങൾ നടക്കുന്നു

  • 26/12/2020

 കുവൈറ്റിൽ  ഒന്നാം ഘട്ട  കൊവിഡ് വാക്സിൻ പ്രചാരണത്തിന് നാളെമുതൽ തുടക്കമാകും എന്ന് അധികൃതർ അറിയിച്ചു. വെള്ളി ശനി എന്നീ ഒഴിവു ദിവസങ്ങളിലും വാക്സിൻ വിതരണവുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങളിൽ മുഴുകി കൊണ്ടിരിക്കുകയാണ് ആരോഗ്യപ്രവർത്തകർ.  മിശ്രഫ്  ഫെയർ ഗ്രൗണ്ടിലെ വാക്സിനേഷൻ സെന്ററിൽ നാളെ മുതൽ വാക്സിൻ സ്വീകരിക്കുന്നവർക്കുള്ള  ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.  പബ്ലിക് ഹെൽത്ത് ഡയറക്ടർ ഫഹദ് അൽ ഗംലാസും, ഡോക്ടർ ഹമദ് ബസ്തകിയും മിശ്രഫ്  ഫെയർ ഗ്രൗണ്ടിൽ സന്ദർശനം നടത്തി. വാക്സിനേഷൻ വിതരണവുമായി ബന്ധപ്പെട്ട്  ആരോഗ്യപ്രവർത്തകർ നടത്തുന്ന ഒരുക്കങ്ങൾ ഒഴിവു ദിവസങ്ങളിലും ഇരുവരും വിലയിരുത്തി. വാക്സിനേഷൻ ക്യാമ്പയിന്റെ  ആദ്യഘട്ടം നാളെമുതൽ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

Related News