കുവൈറ്റ് ടവറിനു സമീപം ക്രൂയിസ് ബോട്ട് മുങ്ങി സ്വദേശിയും മകനും മരിച്ചു.

  • 26/12/2020

കുവൈറ്റ് സിറ്റി :  കുവൈറ്റ് ടവറിനു സമീപം ക്രൂയിസ് ബോട്ട് മുങ്ങിയാതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ജനറൽ അഡ്മിനിസ്ട്രേഷൻ, ജനറൽ അഗ്നിശമന സേനയുടെ മാരിടൈം റെസ്ക്യൂ സെന്ററുമായി സഹകരിച്ച് നടത്തിയ തിരച്ചിലിൽ കുവൈറ്റ് സ്വദേശിയുടെ മൃതദേഹം കണ്ടെടുത്തു. കൂടെയുണ്ടായിരുന്ന മകന്റെ മൃതദേഹത്തിനായുള്ള തിരച്ചിൽ പുരോഗമിക്കുകയാണെന്ന്  സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.  

അപകടത്തിന്റെ കാരണങ്ങൾ അറിയുന്നതിനും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിനും അന്വേഷണം നടക്കുന്നുണ്ടെന്ന് ഭരണകൂടം സ്ഥിരീകരിക്കുന്നു. ഏതെങ്കിലും മാനുഷിക അല്ലെങ്കിൽ സുരക്ഷാ സഹായം അഭ്യർത്ഥിക്കാനും,  കടൽ യാത്രക്കാർക്ക് അവരുടെ ഡാറ്റ കോസ്റ്റ് ഗാർഡിന്റെ ജനറൽ അഡ്മിനിസ്ട്രേഷന് നൽകാനും ജനറൽ അഡ്മിനിസ്ട്രേഷൻ പൗരന്മാരോടും താമസക്കാരോടും ആവശ്യപ്പെട്ടു.   അടിയന്തിര സാഹചര്യങ്ങളിൽ 112 ലേക്ക് വിളിക്കാനോ  1880888 എന്ന കോസ്റ്റ് ഗാർഡ് ഓപ്പറേഷൻസ് നമ്പറിൽ വിളിക്കാനും മന്ത്രലയം ആവ്യശ്യപ്പെട്ടു. 

Related News