കുവൈറ്റിൽ പ്രവാസികൾക്ക് 130 ദിനാറിൽ ഹെൽത്ത് ഇൻഷുറൻസ് 2022 മുതൽ

  • 27/12/2020



കുവൈറ്റിലെ ദമാൻ ആശുപത്രിയിൽ ഈ വർഷ അവസാനം 600 ബെഡ്ഡുകളും അഞ്ച് പ്രൈമറി സെൻസറുകളും  സജ്ജമാകും എന്ന് ദമാൻ ചെയർമാൻ ബോർഡ് ഡയറക്ടർ അൽ സനെ വ്യക്തമാക്കി. 
2022ഓടെ ഇത് പൂർണ്ണമായും പ്രവർത്തനം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. 2022ൽ  തന്നെ പ്രവാസികൾക്ക് 130 ദിനാറിന് ഹെൽത്ത് ഇൻഷുറൻസ് ലഭ്യമാക്കുമെന്നും അദ്ദേഹം പറയുന്നു. ആശുപത്രിയിൽ വരുന്നവർക്കുള്ള പരിശോധനാ ഫീസും അദ്ദേഹം വ്യക്തമാക്കി. ഓരോ സന്ദർശന ഫീസും പ്രവാസികൾക്ക് അനുവദിക്കുന്ന 130 ദിനാർ  ഇൻഷുറൻസിൽ ഉൾപ്പെടുന്നില്ലെന്നും ഓരോ പരിശോധനയ്ക്കും പ്രത്യേക ഫീസ് ഈടാക്കുമെന്നും അദ്ദേഹം പറയുന്നു. ഹവാലി, ഫർവാനിയ ഏരിയയിലെ ആശുപത്രിയിൽ ആരോഗ്യസംരക്ഷണം ലഭിച്ച രോഗികളുടെ എണ്ണം 5000 കവിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. ദമാൻ കമ്പനിയും ആരോഗ്യ മന്ത്രാലയവും സഹകരിച്ചാണ് മുന്നോട്ടു പോകുന്നത്. ഗുണനിലവാരമുള്ള സേവനമാണ് ദമാൻ ആശുപത്രികൾ നൽകുന്നത്. ആരോഗ്യമന്ത്രാലയം നിർദ്ദേശിക്കുന്ന എല്ലാ സേവനങ്ങളും നൽകാൻ ദമാൻ ആശുപത്രി തയ്യാറാണെന്നും ദജീജ്  ഏരിയയിലെ പ്രൈമറി ഹെൽത്ത് കെയർ സെന്റർ ഉദ്ഘാടനം ചെയ്യവേ അൽ സനെ  വ്യക്തമാക്കി.

Related News