ചർച്ചുകൾ അടച്ചു, പ്രവാസികൾ ക്രിസ്തുമസ് ആഘോഷിച്ചത് ബീച്ചിലും പാർക്കുകളിലും

  • 27/12/2020



കുവൈറ്റിലെ പ്രവാസികൾ  ക്രിസ്മസ് ദിനത്തോടനുബന്ധിച്ച്  ഗൾഫ് സ്ട്രീറ്റിൽ എത്തി ബീച്ചിലും പാർക്കിലുമായി ക്രിസ്മസ്  ആഘോഷിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ആയിരക്കണക്കിന്  ഏഷ്യൻ പ്രവാസികളാണ് ഗൾഫ് സ്ട്രീറ്റിൽ എത്തിയതെന്ന് അധികൃതർ വ്യക്തമാക്കുന്നു. ശൈത്യകാല അന്തരീക്ഷമായതോടെ പാർക്കുകളിലും ബീച്ചുകളിലും പ്രവാസികൾ മണിക്കൂറുകളോളം ചെലവഴിച്ചെന്നും പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. കൊവിഡ് പശ്ചാത്തലത്തിൽ വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ക്രിസ്ത്യൻ ആരാധനാലയങ്ങൾ അടയ്ക്കാൻ ഭരണാധികാരികൾ നിർദ്ദേശം നൽകിയിരുന്നു. എങ്കിലും ക്രിസ്ത്യൻ സമുദായത്തിൽ പെട്ട ധാരാളം പേർ പള്ളികളുടെ അരികിൽ വച്ച് പ്രാർത്ഥനയും മറ്റു ചടങ്ങുകളും നടത്തിയെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഇവർ മാസ്ക് ധരിച്ചെങ്കിലും സാമൂഹിക അകലം പാലിച്ചില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Related News