കുവൈറ്റിൽ ബാൽക്കണയിൽ വസ്ത്രം ഉണക്കാനിടുന്ന പ്രവാസികൾക്ക് മുന്നറിയിപ്പ്; 300 ദിനാർ പിഴ ചുമത്തുമെന്ന് അധികൃതർ

  • 27/12/2020



കുവൈറ്റിൽ ബാൽക്കണിയിൽ വസ്ത്രങ്ങൾ ഉണക്കാനിടുന്നതിനെതിരെ ക്യാപിറ്റൽ മുനിസിപ്പാലിറ്റിയിലെ പബ്ലിക് ക്ലീനിങ് ഡിപ്പാർട്ട്മെന്റ് ക്യാമ്പയിൻ ആരംഭിച്ചു. ബാൽക്കണിയിലും ജനവാതിലുകളിലും വസ്ത്രങ്ങൾ ഉണക്കാനിടുന്നത് നിരോധിച്ചിട്ടുണ്ടെന്നും, നിയമം ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും അപ്പാർട്ട്മെന്റിൽ താമസിക്കുന്ന പ്രവാസികൾക്ക് അധികൃതർ നിർദേശം നൽകി. ആരെങ്കിലും നിയമം ലംഘിച്ചാൽ അവർക്കെതിരെ 300 ദിനാർ പിഴ ചുമത്തുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. കുവൈത്തിലെ വിവിധ മേഖലകളിൽ ഇത്തരം നിയമം ലംഘിച്ച് പ്രവാസികൾ ബാൽക്കണികളിൽ വസ്ത്രങ്ങൾ ഉണക്കാൻ ഇടുന്നുണ്ട്. കുവൈറ്റിലെ ക്യാപിറ്റൽ ഏരിയയിലും ബ്നദ് അൽ ​ഗാർ ഏരിയകളിലെയും ബാച്ചിലേഴ്സ് ആണ് ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതെന്നും അധികൃതർ വ്യക്തമാക്കുന്നു.

Related News