സൂപ്പര്‍ മെട്രോ സ്‌പെഷ്യലൈസ്ഡ് മെഡിക്കല്‍ സെന്റര്‍ ജനുവരി ഒന്നിന് ഇന്ത്യൻ അംബാസഡർ ഉദ്ഘാടനം ചെയ്യും.

  • 27/12/2020

കുവൈത്ത്‌ സിറ്റി :  കുവൈത്തിലെ ആതുര ശുശ്രൂഷ രംഗത്തെ  പ്രമുഖ സ്ഥാപനമായ മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ പുതിയ ശാഖ സാൽമിയയിൽ ജനുവരി ഒന്നിനു പ്രവർത്തനം ആരംഭിക്കും.  സൂപ്പര്‍ മെട്രോ സ്‌പെഷ്യലൈസ്ഡ് മെഡിക്കല്‍ സെന്റര്‍ എന്ന പേരിൽ ആരംഭിക്കുന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനം ജനുവരി 1ന് ഉച്ചക്ക്  1. 30 ന്  ഇന്ത്യന്‍ സ്ഥാനപതി  സിബി ജോര്‍ജ്ജ് നിര്‍വ്വഹിക്കും. ഫിഫ്ത് റിംഗ് റോഡിൽ സാൽമിയ  ബ്ലോക്ക് 10, കെട്ടിട നമ്പർ  1ലാണ് പുതിയ മെഡിക്കല്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഫര്‍വാനിയയിലും സാല്‍മിയയിലുമുള്ള മെഡിക്കല്‍ സെന്ററിനെ അപേക്ഷിച്ച് കൂടുതല്‍ വിപുലമായിട്ടായിരിക്കും  പുതിയ കേന്ദ്രത്തിന്റെ  പ്രവര്‍ത്തനം.

ഉദഘാടനത്തോടനുബന്ധിച്ഛ്  ഒരു മാസത്തേയ്ക്ക്  കൺസൾടേഷൻ ഫീസ്‌ സൗജന്യമായിരിക്കും. ഉദ്ഘാടന ദിവസവും അതിനടുത്ത ദിവസവും എല്ലാ മെഡിക്കല്‍ സേവനങ്ങള്‍ക്കും 50 ശതമാനം ഇളവ്‌  നൽകുന്നതായിരിക്കും.ആദ്യ റെജിസ്റ്റ്രേഷൻ ചെയ്യുന്ന 300 പേർക്ക്‌ സമ്മാനങ്ങളും ഉണ്ടായിരിക്കും. 24 മണിക്കൂറും പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ എം.ആർ.ഐ. സ്കാനിംഗ് ‌, എൻഡോ സ്കോപ്  വിവിധ ശസ്ത്രക്രിയകൾ  എന്നീ സൗകര്യങ്ങളും  എല്ലാ   വിഭാഗം സ്പെഷ്യലൈസ്ഡ്  ഡോക്ടർമാരുടെ സേവനങ്ങളും ഉണ്ടായിരിക്കും.  മാനവികതയിലും കാരുണ്യത്തിലും ഊന്നിയുള്ള മെട്രൊയുടെ പ്രവർത്തനങ്ങളാണു സ്ഥാപനത്തിന്റെ വളർച്ചക്ക്‌ അടിസ്ഥാനമെന്ന് ഗ്രൂപ്പ്‌ ചെയർമ്മാൻ മുസ്തഫ ഹംസ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.കോവിഡ്‌ കാലത്ത്‌ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ കുവൈത്തിൽ  നടത്തിയ ജീവ കാരുണ്യ പ്രവർത്തനങ്ങൾ  വഴി  ആയിരക്കണക്കിനു പേർക്ക്‌ സൗജന്യ ഭക്ഷണവും മരുന്നും മറ്റു വൈദ്യ സഹായങ്ങളും ലഭ്യമാക്കാൻ സഹായകമായെന്നും അദ്ദേഹം പറഞ്ഞു.വാർത്താ സമ്മേളനത്തിൽ ഡയരക്റ്റർ ബോർഡ്‌ ചെയർമ്മാൻ  ഡോ. അഹമ്മദ് അൽ ആസ്മി, മാനേജിംഗ് ഡയരക്ടർ ഇബ്രാഹിം കുട്ടി,എക്‌സിക്യൂടീവ് ഡയരക്ടർ ഡോ.അമീർ അഹമ്മദ് എന്നിവരും പങ്കെടുത്തു.

Related News