കുവൈറ്റിൽ ഔദ്യോഗികമായി കോവിഡ് വാക്‌സിൻ വിതരണം ഇന്ന് ആരംഭിച്ചു

  • 27/12/2020


കുവൈറ്റിൽ ആദ്യഘട്ട കൊവിഡ് വാക്സിൻ വിതരണം ഔദ്യോഗികമായി ആരംഭിച്ചതായി അധികൃതർ അറിയിച്ചു. വ്യാഴാഴ്ച നടന്ന ട്രയൽ പരീക്ഷണം വിജയിച്ചതോടെയാണ് ഇന്ന് ഔദ്യോഗികമായി വാക്സിൻ വിതരണം ചെയ്യുന്നത്. മിശ്രഫ്   ഫയർ ഗ്രൗണ്ടിലാണ് വാക്സിൻ വിതരണം നടക്കുന്നത്. ആദ്യഘട്ടത്തിൽ അധികൃതർ നേരത്തെ അറിയിച്ചത് പോലെ ആരോഗ്യ പ്രവർത്തകർക്കും പ്രായമായവർക്കും വിട്ടുമാറാത്ത രോഗങ്ങൾ ഉള്ളവർക്കും മറ്റ് മുൻഗണന വിഭാഗത്തിൽ പെട്ടവർക്കും ആണ് പ്രതിരോധ വാക്സിൻ വിതരണം ചെയ്യുന്നത്. ആരോഗ്യ മന്ത്രാലയത്തിന്റെ  വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തത് പ്രകാരമാണ് വാക്സിൻ വിതരണം നടക്കുന്നത്. നിലവിൽ ഒരു ലക്ഷത്തിലധികം പേർ വാക്‌സിൻ  സ്വീകരിക്കാൻ ആരോഗ്യ മന്ത്രാലയത്തിന്റെ  വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേസമയം 48 മണിക്കൂർ പിന്നിടുമ്പോഴും പാർശ്വഫലങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് നേരത്തെ കോവിഡ് വാക്‌സിൻ  സ്വീകരിച്ച ആരോഗ്യമന്ത്രാലയ വാക്താവ് ഡോക്ടർ അബ്ദുള്ള അൽ സനദ്  വ്യക്തമാക്കി. വാക്‌സിൻ  ഉദ്ഘാടന സമയത്ത് പ്രധാനമന്ത്രിയും, ആരോഗ്യമന്ത്രിയും അടക്കം കൊവിഡ് വാക്സിൻ സ്വീകരിച്ചിരുന്നു.

Related News