വിദ്യാഭ്യാസ മന്ത്രാലയത്തിലെ ജീവനക്കാരുടെ വിസ സ്വകാര്യ മേഖലയിലേക്ക് മാറ്റരുതെന്ന് നിർദ്ദേശം

  • 13/10/2020

കുവൈറ്റ് സിറ്റി;   വിദ്യാഭ്യാസ മേഖലയിലെ  ജീവനക്കാരുടെ വിസ സ്വകാര്യ മേഖലയിലേക്ക് മാറ്റാൻ  അനുമതി നൽകിയിട്ടില്ലെന്ന്  വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചതായി പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.  സർക്കാർ ജീവനക്കാരെ സ്വകാര്യ മേഖലയിലേക്ക് മാറ്റുന്നത് തടയുന്നത് പൊതുമേഖലയിൽ ജോലി ചെയ്യുന്ന 50 ശതമാനം പ്രവാസികളെയും പിരിച്ചുവിടാനുള്ള സർക്കാരിന്റെ പദ്ധതിയുടെ ഭാ​ഗമായിട്ടാണ്.

1.4 ദശലക്ഷം തൊഴിലാളികളിൽ 10 ശതമാനം മാത്രമാണ് പൊതുമേഖലയിൽ ജോലി ചെയ്യുന്നതിനാൽ ഭൂരിഭാഗം പ്രവാസികളും സ്വകാര്യമേഖലയിലാണ് ജോലി ചെയ്യുന്നത്. മന്ത്രാലയത്തിലെ ജീവനക്കാരെ സ്വകാര്യ മേഖലയിലേക്ക് മാറ്റുന്നതിൽ നിന്ന് വിലക്കിയിട്ടുണ്ടെങ്കിലും, നാല് ഗ്രൂപ്പുകളെ ട്രാൻസ്ഫർ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു. കുവൈറ്റ് സ്ത്രീകളുടെ ഭർത്താക്കന്മാരും മക്കളും, കുവൈറ്റ് പുരുഷന്മാരുടെ ഭാര്യമാരും, കുവൈത്തിൽ ജനിച്ചവരും ഉൾപ്പെടുന്നു.
ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്ന  യാത്രാ രേഖകളുള്ള ഫലസ്തീനികളെയും സാങ്കേതിക പ്രൊഫഷണലുകളെയും ഒഴിവാക്കിയിട്ടുണ്ട്. ആരോഗ്യ പ്രവർത്തനങ്ങൾക്ക് മന്ത്രാലയം ലൈസൻസ് നൽകിയവരാണിവർ..

Related News