കുവൈറ്റിൽ അറുപതിനായിരത്തോളം ഗാർഹിക തൊഴിലാളികളുടെ റേഷൻ റദ്ദാക്കുന്നു

  • 27/12/2020

കുവൈറ്റ് സിറ്റി: വാണിജ്യമന്ത്രാലയം അറുപതിനായിരത്തോളം  ഗാർഹിക തൊഴിലാളികളുടെ റേഷൻ  റദ്ദാക്കുന്നു. ജനുവരിമുതൽ തൊഴിലുടമക്ക് കീഴിൽ വർക്ക് ചെയ്യാത്ത ഗാർഹിക തൊഴിലാളികളുടെ റേഷനാണ് റദ്ദാക്കുന്നത്. 60000 ഗാർഹിക തൊഴിലാളികളുടെ റേഷൻ  റദ്ദാക്കുന്നത് വഴി പ്രതിവർഷം 4.5 ദശലക്ഷം ദിനാർ ലാഭിക്കുമെന്നും അധികൃതർ വ്യക്തമാക്കുന്നു. സ്വദേശികളുടെ റേഷൻ കാർഡിൽ നിന്നാണ് വീട്ടുജോലിക്കാരുടെ പേരുകൾ ഒഴിവാക്കുന്നത് .

 ചില ഗാർഹിക തൊഴിലാളികൾ രാജ്യംവിട്ടിട്ടുണ്ടെന്നും അവരുടെ സ്പോൺസർമാർ അവരുടെ റേഷൻ കാർഡുകൾ അപ്ഡേറ്റ് ചെയ്തിട്ടില്ലെന്നും അധികൃതർ അറിയിച്ചു.  രാജ്യത്തെ സ്വദേശികളെ അപേക്ഷിച്ച് ഗാർഹിക തൊഴിലാളികൾക്ക് ഭക്ഷ്യ റേഷൻ കാർഡിൽ നിന്ന് കൃത്യമായ ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് സാമ്പത്തിക കാര്യ സഹമന്ത്രി ഫൈസൽ അൽ മിഥിലാജ് ചൂണ്ടിക്കാട്ടി. പുതുതായി ജോലിയിൽ പ്രവേശിച്ച ഗാർഹിക തൊഴിലാളികളെ സ്പോൺസർമാർ റേഷൻ കാർഡുകളിൽ ഉൾപ്പെടുത്തണമെന്നും മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.

Related News