കുവൈറ്റിലെ എല്ലാ പ്രവാസികളോടും കൊവിഡ് വാക്സിൻ സ്വീകരിക്കാൻ ആരോഗ്യ മന്ത്രി നിർദ്ദേശം നൽകി

  • 27/12/2020


 കുവൈറ്റിൽ യഥാർത്ഥ കൊവിഡ്  വാക്സിൻ വിതരണം ഇന്ന് ആരംഭിച്ചിരിക്കെ  കൂടുതൽ പേർ വാക്സിൻ സ്വീകരിച്ചെന്ന് ആരോഗ്യമന്ത്രി ഡോക്ടർ ബേസിൽ അൽ  സബ . ആദ്യദിവസം തന്നെ കോവിഡ്  മുന്നണി പോരാളികളും പ്രായമായവരും വളരെ ഉയർന്ന പോളിങ്ങിൽ  വാക്സിൻ സ്വീകരിക്കാൻ തയ്യാറായതിൽ ആരോഗ്യമന്ത്രി പ്രശംസിച്ചു. മിഷ്രഫ്  അന്താരാഷ്ട്ര ഫെയർ ഗ്രൗണ്ടിൽ കൊവിഡ് വാക്സിൻ വിതരണം ചെയ്യുന്ന ആരോഗ്യകേന്ദ്രം സന്ദർശിച്ചതിനുശേഷം മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനയിലാണ് ആരോഗ്യ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഓരോ മാസവും കൂടുതൽ ഡോസ് കോ വിഡ് പ്രതിരോധ വാക്സിൻ കുവൈറ്റിൽ എത്തിക്കുകയും, അടുത്ത വർഷത്തിൽ ഉടനീളം സ്വദേശികൾക്കും പ്രവാസികൾക്കും വാക്സിൻ വിതരണം ചെയ്യുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. കൊവിഡ് വാക്സിൻ സ്വീകരിക്കുന്നതിന് ആരോഗ്യ മന്ത്രാലയം വികസിപ്പിച്ച വെബ്സൈറ്റിൽ പ്രവാസികൾ അടക്കം എല്ലാവരും പേരും വിവരങ്ങളും രജിസ്റ്റർ ചെയ്യണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. രാജ്യത്തെ കോവിഡ്  വൈറസ് വ്യാപനം പൂർണ്ണമായി പ്രതിരോധിക്കുന്നതിന് എല്ലാവരും കൃത്യമായി കൊവിഡ് പ്രോട്ടോകോൾ പാലിക്കണമെന്നും  ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.

Related News