കുവൈറ്റിൽ നിയമം ലംഘിച്ച് നിർമ്മിച്ച 62 കെട്ടിടങ്ങൾ പൊളിച്ചുമാറ്റി

  • 27/12/2020


 കുവൈറ്റിലെ ബിനൈദ്‌ അൽ ഘർ ഏരിയയിലെയും   ഷർഖ് ഏരിയയിലെ യും നിയമം ലംഘിച്ച് നിർമ്മിച്ച 62 കെട്ടിടങ്ങൾ അധികൃതർ പൊളിച്ചു നീക്കി.  ഗവർണറേറ്റിൽ  നിർമിച്ച അനധികൃത കെട്ടിടങ്ങൾ നിയമപരമായി പൊളിച്ചു നീക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ക്യാപിറ്റൽ ഗവർണർ തലാൽ അൽ കാലിദ് വ്യക്തമാക്കി. നിയമലംഘനത്തിനെതിരെ ബ്നെദ് അൽ ഗാർ ഏരിയയിലെയും  ഷാർക്ക് ഏരിയയിലെ യും 75 കെട്ടിടങ്ങൾക്ക് വാണിംഗ് നൽകിയിരുന്നുവെന്നും, അതിൽ 62 കെട്ടിടങ്ങൾ ഇപ്പോൾ പൊളിച്ചുനീക്കിയെന്നും ഗവർണർ അറിയിച്ചു. ക്യാപിറ്റൽ ഗവർണറേറ്റ് മുനിസിപ്പാലിറ്റിയിലെ എമർജൻസി ടീം ഏരിയയിലെ എല്ലാ നിയമലംഘന കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നത് വരെ അവരുടെ നടപടികൾ തുടരുമെന്നും ഗവർണർ വ്യക്തമാക്കി. നിയമം ലംഘിച്ച് ആരും ഇത്തരത്തിൽ കെട്ടിടം പണിയരുതെന്നും അദ്ദേഹം നിർദ്ദേശം നൽകി. എമർജൻസി ടീം നടത്തിയ പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു.

Related News