കുവൈറ്റിലേക്ക് ഗാർഹിക തൊഴിലാളികളുടെ മടങ്ങിവരവ് ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവെച്ചു

  • 28/12/2020



 കുവൈറ്റ് സിറ്റി: ഇന്ത്യയിൽ നിന്നും ഫിലിപ്പൈൻസിൽ നിന്നുമുള്ള ഗാർഹിക തൊഴിലാളികളുടെ മടക്കം ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ താൽക്കാലികമായി നിർത്തി വെച്ചതായി അധികൃതർ അറിയിച്ചു.
ഇന്ത്യയിലേക്കും ഫിലിപ്പൈൻസിലേക്കും വിമാന സർവീസുമായി ബന്ധപ്പെട്ട് തീയതി നിശ്ചയിച്ചിട്ടില്ലെന്നും  നാഷണൽ ഏവിയേഷൻ സർവീസസ് (നാസ്) ജനറൽ മാനേജർ മൻസൂർ അൽഖീസീം  പ്രസ്താവനയിൽ പറഞ്ഞു. ടിക്കറ്റ് വിതരണവും നീട്ടി വെച്ചതായി അദ്ദേഹം അറിയിച്ചു. നേരത്തെ ബ്രിട്ടനിൽ ജനിതകമാറ്റം സംഭവിച്ച കോവിഡ്  വൈറസ് വ്യാപിച്ച പശ്ചാത്തലത്തിൽ കുവൈത്ത് അന്താരാഷ്ട്ര വിമാന സർവീസുകൾക എല്ലാം താൽക്കാലികമായി നിരോധിച്ചിരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് ഗാർഹിക തൊഴിലാളികളുടെ മടക്കം അനിശ്ചിതത്വത്തിലായത്.

Related News